- ചെപോക്ക്- ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം ഗ്രൗണ്ട്. ഇവിടെയാണ് ഇത്തവണത്തെ ഐപിഎല്‍ ഉദ്ഘാടന മത്സരം. സ്പിന്നിന് അനുകൂലമായ പിച്ചില്‍ 163.18 ആണ് ശരാശരി ടീം ടോട്ടല്‍.
- ചിന്നസ്വാമി- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ(ആര്‍സിബി) ഹോം ഗ്രൗണ്ട്. മറ്റ് മൈതാനങ്ങളെ അപേക്ഷിച്ച് ബൗണ്ടറി ലൈനുകളിലേക്കുള്ള ദൂരം കുറഞ്ഞ സ്റ്റേഡിയം ആണിത്. ബാറ്റിങ്ങിന് അനുകൂലമാണ് ഇവിടത്തെ പിച്ച്.
- വാംഖഡെ- ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ നടന്ന വേദി(110 കളികള്‍). അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ട്. സ്കോര്‍ പിന്തുടര്ന്ന് ജയിക്കുന്നതിന് അനുകൂലമായ പിച്ച്.
- സവായ് മാന്‍സിങ്- ജയ്പൂരിലുള്ള ഈ സ്റ്റേഡിയം രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ കൂടുതലായി പിന്തുണച്ചിട്ടുണ്ട്. രാജസ്ഥാന് റോയല്‍സിന്റെ ഹോം ഗ്രൗണ്ടാണിത്.
- ഈഡന് ഗാര്‍ഡന്‍സ്- ഐപിഎല്‍ വേദികളില്‍ സ്പിന്നിനെ തുണയ്ക്കുന്ന മികച്ച രണ്ടാമത്തെ പിച്ച്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗ്രൗണ്ട്.
- നരേന്ദ്ര മോദി- അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. ഗുജറാത്ത് ടൈറ്റന്‍സിന്റെ മൈതാനം. സ്പിന്നിനെയും പേസിനെയും ഒരുപോലെ തുണയ്ക്കുന്ന പിച്ച്.
- മഹാരാജാ യദാവിന്ദ്ര സിങ് ഇന്റര്‍നാഷണല്‍- ഐപിഎല്‍ വേദികളിലെ പുതിയ സ്റ്റേഡിയം. ഇത്തവണ പഞ്ചാബ് കിങ്സിന്റെ ഹോം ഗ്രൗണ്ട് ഈ സ്റ്റേഡിയം ആയിരിക്കും. മണ്ണിന് പകരം മണല്‍ ഉപയോഗിച്ചാണ് ഇവിടുത്തെ തിട്ട ഒരുക്കിയിട്ടുള്ളത്.
- അരുണ്‍ ജയ്റ്റ്ലി- ദല്‍ഹി ക്യാപിറ്റല്‍സിന്റെ ഹോം ഗ്രൗണ്ട്. ദുരം കുറഞ്ഞ ബൗണ്ടറി ലൈനാണ് ഇവിടത്തെയും പ്രത്യേകത.
- എസിഎ-വിഡിസിഎ- വിശാഖപട്ടണത്തുള്ള ഈ സ്റ്റേഡിയത്തെ ദല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം ഹോം ഗ്രൗണ്ടായി നിശ്ചയിച്ചിരിക്കുന്നു. ബൗളിങ്ങിന് അനുകൂലമായ ഈ പിച്ചില്‍ റണ്ണൊഴുകാന്‍ പ്രയാസമാണ്.
- ഏകന സ്റ്റേഡിയം- ലഖ്നൗവിലുള്ള സ്റ്റേഡിയം. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഹോം ഗ്രൗണ്ട്.
- രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍- സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ട്. ബൗളര്‍മാരാണ് ഇവിടെ നിര്‍ണായക ശക്തിയാകുക. ഐപിഎലില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത് ഇവിടെ നിന്നാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍ കളിക്കാന്‍ ഭാരത താരം സൂര്യകുമാര്‍ യാദവിന് അനുമതിയില്ല. ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ)യുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് താരത്തിന് കളിക്കാന്‍ സാധിക്കാത്തത്. മുംബൈ ഇന്ത്യന്‍സ് താരമായ സുര്യകുമാറിന് ഇനി ഐപിഎലില്‍ കളിക്കണമെങ്കില്‍ എന്‍സിഎയില്‍ നിന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കണം.
മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ കളി ഞായറാഴ്ച്ചയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഹമ്മദാബാദിലാണ് മത്സരം. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് സൂര്യകുമാറിന് പരിക്കേറ്റത്. സീനിയര്‍ താരങ്ങള്‍ വിശ്രമത്തിലായിരുന്ന വേളയില്‍ സൂര്യകുമാര്‍ നയിച്ച ഭാരതം ദക്ഷിണാഫ്രിക്കയില്‍ പരമ്പരനേടിക്കൊണ്ടാണ് മടങ്ങിയത്. പരമ്പരയ്ക്കിടെ പരിക്കേറ്റ താരം പിന്നീട് ഭാരത ടീമിന് വേണ്ടിയും കളിച്ചിട്ടില്ല. ശസ്ത്രക്രിയ അടക്കമുള്ളവയ്ക്ക് വിധേയനായ താരം പഴയസ്ഥിതിയിലേക്ക് തിരിച്ചെത്തിയെങ്കിലും എന്‍സിഎ സര്‍ട്ടിഫിക്കറ്റ് കൂടി നേടിയെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: