മലപ്പുറം: മോദിയ്ക്കൊപ്പം തുറന്ന ജീപ്പില്‍ നില്ക്കാന് തനിക്ക് അവസരം തന്നില്ലെന്ന വിമര്‍ശനം ശുദ്ധ അസംബന്ധമാണെന്ന് മലപ്പുറം ജില്ലയിലെ ബിജെപി സ്ഥാനാര്‍ഥി ഡോ.എസ്. അബ്ദുള്‍ സലാം. തന്നെ വാഹനത്തില്‍ കയറാന്‍ ക്ഷണിച്ചതാണ്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ വാഹനത്തില്‍ ഇടമില്ലാതിരുന്നതിനാല്‍ താന്‍ കയറിയില്ല.- ഡോ. അബ്ദുള്‍ സലാം പറഞ്ഞു.
മോദിയെ താന്‍ മലപ്പുറത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ഡോ. അബ്ദുള്‍ സലാം പറഞ്ഞു. മോദി പാലക്കാട് എത്തിയപ്പോള്‍ വാഹനത്തില്‍ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് ഇടംകൊടുത്തില്ലെന്ന വലിയ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുകയാണ്. ഈ പ്രചാരണത്തില്‍ ഒരു കഴമ്പുമില്ലെന്നും ആദ്യ 195 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ ഏക മുസ്ലിം സ്ഥാനാര്‍ത്ഥിയായിരുന്നു താനെന്നും അബ്ദുള്‍ സലാം പറഞ്ഞു.
ഡോ. അബ്ദുള്‍ സലാം മോദിയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ഠനായാണ് ബിജെപിയില്‍ എത്തിയ വ്യക്തിയാണ്. ഇന്ത്യയിലെ മുഴുവന്‍ മുസ്ലിങ്ങളും മോദിയ്ക്കൊപ്പം നിന്ന് വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും 2024ല്‍ മാത്രമല്ല, 2029,2034, 2039, 2044, 2049, 2054 വര്‍ഷങ്ങളിലും ബിജെപി തന്നെയാണ് ഇന്ത്യ ഭരിയ്ക്കാന്‍ പോകുന്നതെന്നും അബ്ദുള്‍ സലാം പറയുന്നു.
ആരെയും ജയിപ്പിച്ചില്ലെങ്കിലും രണ്ട് പേരെ കേരളത്തില്‍ നിന്നും മന്ത്രിയാക്കിയ പ്രധാനമന്ത്രിയാണ് മോദി. പാലക്കാട്ടെ പൊരിവെയില് വകവെയ്ക്കാതെയാണ് മോദി എത്തിയത്. -അബ്ദുള്‍ സലാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: