അച്ഛന്റെ പാത പിന്തുടർന്ന് മലയാള സിനിമയിൽ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധനേടുന്ന നടനാണ് ഗോകുൽ സുരേഷ്. അച്ഛന്റെ സ്വഭാവ സവിശേഷതകൾ പ്രകടമാണെങ്കിലും തന്റേതായ ശൈലിയിൽ മലയാള സിനിമയിൽ സ്ഥാനമുറപ്പിക്കുകയാണ് ഗോകുൽ. അടുത്തിടെ അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘ജനനായകൻ’ പരിപാടിയിൽ സുരേഷ് ഗോപി ഗോകുലിനെ പറ്റി പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തമിഴ് നടി കുശ്ബു, അവതാരകൻ മുഥുൻ എന്നിവരുമായുള്ള സംഭാഷണത്തിനിടെയാണ് ഗോകുലിന്റെ സ്വഭാവത്തെ പറ്റി സുരേഷ് ഗോപി വാചാലനാകുന്നത്. വീട്ടിൽ ആരു വന്നാലും ഗോകുൽ അവരെ ഭക്ഷണം കഴിക്കാതെ പോകാൻ അനുവദിക്കില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.
“വീട്ടിൽ ആരു വന്നാലും ഗോകുൽ അവരെ ഭക്ഷണം കഴിക്കാതെ വിടില്ല. അതെന്റെ അച്ഛന്റ് രീതിയാണ്. ഭക്ഷണം കഴിക്കാതെ പോകാൻ പറ്റില്ല. ഗോകുൽ അതിന്റെ എൻഹാൻസ്ഡ് വെർഷനാണ്. വാതിൽ തടഞ്ഞ് ആരെയും പോകാൻ അനുവധിക്കില്ല. ഗോകുൽ അത് കുട്ടിക്കാലം മുതൽ ചെയ്യുന്ന കാര്യമാണ്,” സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിൽ എത്തിയാൽ സുരേഷ് ഗോപിയും, ഭാര്യ രാധികയും തന്നെ എപ്പോഴും വീട്ടിലേക്ക് ക്ഷണിക്കുമെന്ന്, തമിഴ് നടി കുശ്ബു പരിപാടിയിൽ പറഞ്ഞു. ഇതേ തുടർന്നാണ് സുരേഷ് ഗോപി മകനെ പറ്റി സംസാരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: