Categories: Local NewsErnakulam

വിദ്യാർത്ഥികൾക്ക് സംരക്ഷണ വലയമൊരുക്കാനായി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

Published by

ആലുവ : വിദ്യാർത്ഥികൾക്ക് സംരക്ഷണ വലയമൊരുക്കി എറണാകുളം റൂറൽ ജില്ലയിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്. ഗ്രൂപ്പിന്റെ ജില്ലാ തല അവലോകന യോഗം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്നു.

കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് കുട്ടികളെ തടയുക, സാമൂഹ്യ സുരക്ഷയും, യാത്രാ സുരക്ഷയും ഉറപ്പു വരുത്തുക, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും വിൽക്കുന്നതും തടയുക, സ്കൂൾ പരിസരത്തെ ലഹരി വിൽപ്പന തടയുക, കുട്ടികളോട് ദുരുദ്ദേശപരമായി പെരുമാറുന്നവരെ കണ്ടെത്തുക, ക്ലാസ് ഒഴിവാക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ വിദ്യാലയത്തിലെത്തിക്കുക, വിദ്യാർത്ഥികളിൽ അച്ചടക്കവും പൊതുബോധവും വളർത്തുക തുടങ്ങിയവയാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഗ്രൂപ്പിന്റെ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾക്കും, രക്ഷകർത്താക്കൾക്കും, അധ്യാപകർക്കും സുരക്ഷിതത്വത്തിന്റെ ആത്മവിശ്വാസവും കരുത്തും വളർത്തുകയാണ് പോലീസ് ഇതിലൂടെ ചെയ്യുന്നത്. അവലോകന യോഗം അഡീഷണൽ എസ്.പി പി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ വി.എസ്.ഷാബു അധ്യക്ഷത വഹിച്ചു.

എ.എസ്.ഐ വി.എസ്.ഷിഹാബ്, സീനിയർ സിപിഒ പ്രദീപ്കുമാർ, എം.ബിനു, അൻസൻ, സിനിതാ സരൺ, ജോബി ജേക്കബ്, മനീഷ്, സുബ്രഹ്മണ്യൻ, സുകുമാരൻ, അഷ്മി ബിജു തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ അധ്യയന വർഷത്തിലേക്കുള്ള പ്രവർത്തനങ്ങൾ അവലോകനയോഗത്തിൽ ചർച്ചചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by