കോട്ടയം : രണ്ട് കോടി രൂപ വൈദ്യുതി കുടിശിക വരുത്തിയതോടെ കെ.എസ്.ഇ.ബി നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റ്സ് ഫാക്ടറിയിലെ ഫ്യൂസ് ഊരി. ഇതോടെ പ്രവര്‍ത്തനം തടസപ്പെട്ടു. നിലവില്‍ പ്രവര്‍ത്തന മൂലധനമില്ലാതെ കടുത്ത പ്രതിസന്ധിയില്‍ തുടരുന്ന കമ്പനിക്ക് കെ.എസ്.ഇ.ബിയുടെ നടപടി ഇരുട്ടടിയായി .
2017 മുതല്‍ ഈ ബജറ്റ് വരെ വിവിധ ആധുനികവത്കരണങ്ങള്ക്കായി സര്‍ക്കാര്‍ തുക വകയിരുത്തുന്നുണ്ടെങ്കിലും ഒന്നും കമ്പനിക്ക് പ്രയോജനപ്പെട്ടില്ല. ഓരോ പദ്ധതിക്കായി അനുവദിച്ച തുകയായതിനാല്‍ വക മാറ്റി ഉപയോഗിക്കാനാവില്ല എന്നതാണ് കാരണം . ആധുനികവത്കരണത്തിനല്ല, നിത്യചെലവിനും ശമ്പളത്തിനുമാണ് കമ്പനിക്ക് അടിയന്തരമായി പണം ആവശ്യമുള്ളത്.
ആധുനികവല്‍ക്കരണത്തിന് തുക അനുവദിക്കുമ്പോഴും നിലവിലെ പരമാവധി ശേഷിയില്‍ ഉല്പാദനം നടക്കുന്നില്ല. ശരാശരി 600-800 ടണ്‍ വൈറ്റ് സിമന്റ്റാണ് മാസം ഉല്പാദിപ്പിക്കുന്നത്. 1500 ടണ്‍ എങ്കിലും ഉല്പാദിപ്പിച്ചാല് മാത്രമാണു കുറച്ചെങ്കിലും ലാഭത്തിലാവൂ.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ഇ. ബിക്ക് പണം കൊടുക്കാനുള്ള ശേഷി സിമന്റ്സിനില്ല. മന്ത്രിതലത്തില്‍ ഇടപെടലുണ്ടായാലേ പ്രവര്‍ത്തനം തുടരാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: