ന്യൂദല്‍ഹി: രാജീവ് ഗാന്ധി ഉള്‍പ്പെട്ട ബോഫോഴ്സ് തോക്ക് കുംഭകോണം 820 കോടിയുടെ അഴിമതിയായിരുന്നു. രാജീവ് ഭരണത്തില്‍ നിന്നും തെറിച്ചു. മൊബൈല്‍ കമ്പനികള്‍ക്ക് ടുജി സ്പെക്ട്രം വിറ്റ കേസില്‍ ഡിഎംകെ മന്ത്രിയായ എ. രാജ നടത്തിയത് 1.76 ലക്ഷം കോടിയുടെ അഴിമതിയെന്നായിരുന്നു ആരോപണം. ഇതുപോലെ ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി ഇഡിയെയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ച് ബിസിനസുകാരെ ഭീഷണിപ്പെടുത്തി ഇലക്ഷന്‍ ഫണ്ടിലേക്ക് കോടികള്‍ വാങ്ങിയെന്ന് വരുത്തിതീര്ക്കാനായിരുന്നു ഈ വിവാദം തെരഞ്ഞെടുപ്പ് കാലത്ത് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും കൂട്ടരും കൊണ്ടുവന്നത്.
ഇതിന് പിന്നില്‍ കൈകോര്‍ത്തിരിക്കുന്നത് അതിവിപുലമായ മോദി വിരുദ്ധ ശക്തികളുടെ കൂട്ടായ്‌മയാണ്. ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍, യുഎസിലെ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ള ജേണലിസ്റ്റുകള്‍ മുതല്‍ അഭിഭാഷകര്‍, മോദി വിരുദ്ധ എന്‍ജിഒകള്‍, ജിഹാദികള്‍, കമ്മ്യൂണിസ്റ്റുകള്‍, പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികള്‍ എന്നിവര്‍ ഉണ്ട്.
ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരില്‍ പാകിസ്ഥാനിലെ ഹബ് പവര്‍ എന്ന കമ്പനിയുണ്ടെന്നും അവര്‍ ഫണ്ട് ബിജെപിയ്‌ക്ക് നല്‍കിയെന്നും ചില മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അതിനെ പിന്തുണച്ച് കോണ്‍ഗ്രസ് ട്വീറ്റും ചെയ്തു. പിന്നീടാണ് ഇത് വ്യാജവാര്‍ത്തയാണെന്നും ഹബ് പവര്‍ എന്ന കമ്പനി ദല്‍ഹിയിലെ തട്ടിപ്പ് കമ്പനിയാണെന്നും തെളിഞ്ഞത്.
അങ്ങിനെ മോദിയെ കുടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പുറത്തുവന്ന വിവരം അനുസരിച്ച് ഡിഎംകെ ഏറ്റവും വലിയ ലോട്ടറി കുംഭകോണക്കാരനായ സാന്‍റിയാഗോ മാര്‍ട്ടിന്‍ ആണ്. വെറും 38 എംപിമാരുള്ള, തമിഴ്നാട് എന്ന ഒരൊറ്റ സംസ്ഥാനത്തില്‍ ഒതുങ്ങി നില്‍ക്കുന്ന ഡിഎംകെയ്‌ക്ക് ഇലക്ടറല്‍ ബോണ്ട് വഴി 656.5 കോടി കിട്ടിയത് മോദി വിരുദ്ധ ജേണലിസ്റ്റുകളോ പ്രശാന്ത് ഭൂഷണെപ്പോലുള്ള അഭിഭാഷകരോ കോണ്‍ഗ്രസ് പോലുള്ള പ്രതിപക്ഷ പാര്‍ട്ടികളോ പ്രശ്നമാക്കുന്നില്ല.
മാത്രമല്ല, ഇവരുടെ ലക്ഷ്യം അദാനിയും അംബാനിയും ആയിരുന്നു. എന്നാല്‍ ഇവര്‍ കാര്യമായി ബോണ്ടുകള്‍ വാങ്ങിയില്ലെന്ന് പുറത്തുവന്ന വിവരങ്ങള്‍ പറയുന്നതിനാല്‍ ഇതിനായി അഹോരാത്രം പണിയെടുത്ത മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും അഭിഭാഷകരും കമ്മ്യൂണിസ്റ്റുകളും ജിഹാദികളും എൻ്‍ജിഒകളും കടുത്ത നിരാശയിലാണ്.
ഇലക്ടറല്‍ ബോണ്ട് വാങ്ങിയ ബിആര്‍എസിനും തൃണമൂലിനും കോണ്‍ഗ്രസിനും കുറ്റമില്ല
അതുപോലെ തെലുങ്കാനയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മുന്‍മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടിയായ ബിആര്‍എസ് 1322 കോടിയുടെ ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റിയിട്ടുണ്ട്. ഇത് ആരില്‍ നിന്നാണെന്ന് ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടി വെളിപ്പെടുത്തിയിട്ടില്ല.
ഇനി അതുപോട്ടെ, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വാരിക്കോരി ഇലക്ടറല്‍ ബോണ്ട് വാങ്ങി പണമാക്കി മാറ്റിയിട്ടുണ്ട്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ് ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റിയിരിക്കുന്നത്. 1397 കോടി രൂപയാണ് തൃണമൂല്‍ ഇല്കടറല്‍ ബോണ്ടില്‍ നിന്നും വാങ്ങിയിരിക്കുന്നത്. ബംഗാളില്‍ ഒതുങ്ങുന്ന പാര്‍ട്ടിയാണ് തൃണമൂല്‍ എന്നോര്‍ക്കണം. അതുപോലെ കോണ്‍ഗ്രസിനും ഇലക്ടറല്‍ ബോണ്ടില്‍ നിന്നും 1344 കോടി രൂപ കിട്ടിയിട്ടുണ്ട്. ഇത് ആരില്‍ നിന്നൊക്കെയാണെന്ന് കോണ്‍ഗ്രസും വെളിപ്പെടുത്തിയിട്ടില്ല. അപ്പോള്‍ എല്ലാ പാര്‍ട്ടികളും ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റിയിട്ടുണ്ട്.
ഇലക്ടറല്‍ ബോണ്ട് വാങ്ങിയ ബിആര്‍എസിനും തൃണമൂലിനും കോണ്‍ഗ്രസിനും കുറ്റമില്ല
അതുപോലെ തെലുങ്കാനയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മുന്‍മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടിയായ ബിആര്‍എസ് 1322 കോടിയുടെ ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റിയിട്ടുണ്ട്. ഇത് ആരില്‍ നിന്നാണെന്ന് ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടി വെളിപ്പെടുത്തിയിട്ടില്ല.
ഇനി അതുപോട്ടെ, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വാരിക്കോരി ഇലക്ടറല്‍ ബോണ്ട് വാങ്ങി പണമാക്കി മാറ്റിയിട്ടുണ്ട്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ് ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റിയിരിക്കുന്നത്. 1397 കോടി രൂപയാണ് തൃണമൂല്‍ ഇല്കടറല്‍ ബോണ്ടില്‍ നിന്നും വാങ്ങിയിരിക്കുന്നത്. ബംഗാളില്‍ ഒതുങ്ങുന്ന പാര്‍ട്ടിയാണ് തൃണമൂല്‍ എന്നോര്‍ക്കണം.
അതുപോലെ കോണ്‍ഗ്രസിനും ഇലക്ടറല്‍ ബോണ്ടില്‍ നിന്നും 1344 കോടി രൂപ കിട്ടിയിട്ടുണ്ട്. ഇത് ആരില്‍ നിന്നൊക്കെയാണെന്ന് കോണ്‍ഗ്രസും വെളിപ്പെടുത്തിയിട്ടില്ല. അപ്പോള്‍ എല്ലാ പാര്‍ട്ടികളും ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റിയിട്ടുണ്ട്.
മോദി സര്‍ക്കാരിനെതിരെ വാര്‍ത്ത ചമയ്‌ക്കുന്നവര്‍ ഇവര്‍
ന്യൂസ് മിനിറ്റ്, സ്ക്രോള്‍, ന്യൂസ് ലോണ്‍ട്രി, ദി വൈര്‍ തുടങ്ങിയ എന്നീ ഓണ്‍ലൈന്‍ വാര്‍ത്താചാനലുകള്‍ക്ക് പുറമെ അബന്‍ ഉസ്മാനി, ആനന്ദ് മംഗളെ, അനിഷ ഷേത്, അഞ്ജന മീനാക്ഷി, ആയുഷ് തിവാരി, അസീഫ ഫാത്തിമ, ബസന്ത് കുമാര്‍, ധന്യ രാജേന്ദ്രന്‍, ജയശ്രീ അരുണാചലം, ജോയല്‍ ജോര്‍ജ്ജ്, എം. രാജശേഖര്‍, മരിയ തെരേസ് രാജു, നന്ദിനി ചന്ദ്രശേഖര്‍, നീല്‍ മാധവ്, നികിത സക്സേന, പാര്‍ത് എംഎന്‍, പൂജ പ്രസന്ന, പ്രജ്വല്‍ ഭട്ട്, പ്രതീക് ഗോയല്‍, പത്യൂഷ് ദീപ്, രാഗമാലിക കാര്‍ത്തികേയന്‍, രാമന്‍ കിര്‍പാല്‍, രവി നായര്‍, സച്ചി ഹെഗ്ഡെ, ഷബ്ബീര്‍ അഹമ്മദ്, ശിവ് നാരായണന്‍ രാജ് പുരോഹിത്, സിദ്ധാര്‍ത്ഥ മിശ്ര, സുപ്രിയ ശര്‍മ്മ, സുദീപ്തോ മൊണ്ടാല്‍, തബസ്സും ബര്‍നഗര്‍വാല, വൈഷ്ണവി റത്തോര്‍ തുടങ്ങി വലിയൊരു സംഘം ജേണലിസ്റ്റുകളും പ്രൊജക്ട് ഇലക്ട്രല്‍ ബോണ്ട് എന്ന പേരില്‍ തന്നെ മോദിയ്‌ക്കും ബിജെപി സര്‍ക്കാരിനും എതിരെ വാര്‍ത്ത ചമയ്‌ക്കുന്ന മാധ്യമപ്രവര്‍ത്തകസംഘം.
വിദേശത്തുനിന്ന് ഡോളര്‍ ബോണ്ടുകള്‍: ന്യൂസ് മിനിറ്റും ന്യൂസ് ലോണ്‍ട്രിയും കുടുങ്ങും
ഇലക്ടറല്‍ ബോണ്ട് സംഭാവനകളുടെ പേരില്‍ ബിജെപിയെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ന്യൂസ് മിനിട്ട് – ന്യൂസ് ലൗണ്‍ട്രി സഖ്യത്തിന്റെ ഡോളര്‍ ബോണ്ടുകള്‍ വിവാദത്തില്‍.
ഇന്റര്‍നെറ്റില്‍ സൗജന്യമായ വാര്‍ത്തകള്‍ക്കായി ഈ പോര്‍ട്ടലുകള്‍ സബ്‌സ്‌ക്രിപ്ഷന്റെ പേരില്‍ വിദേശ ഫണ്ട് ഒഴുക്കുന്നതായാണ് ആരോപണം.ന്യൂസ് മിനിട്ടിന്റെയും ന്യൂസ് ലൗണ്‍ട്രിയുടെയും സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികളുടെ പേരുകള്‍ തന്നെ സൂചനയാണ്. ഡിസ്‌റപ്ടര്‍, ഗെയിം ചേഞ്ചര്‍ എന്നിങ്ങനെയാണ് സബ്‌സ്‌ക്രിപ്ഷന്‍.
ചൈനീസ് ഫണ്ട് സ്വീകരിച്ച ന്യൂസ് ക്ലിക്ക് എഡിറ്റര്‍ക്കെതിരെ യുഎപിഎ കേസ് ചുമത്തിയിട്ടും ന്യൂസ് മിനിട്ടിനും ന്യൂസ് ലൗണ്‍ട്രി ക്കും യു എസ് കാനഡ ഫണ്ട് നിര്‍ബാധം ഒഴുകുന്നു.
പാലക്കാട് സ്വദേശി ധന്യ രാജേന്ദ്രനാണ് ബാംഗ്ലൂരിലെ ന്യൂസ് മിനിട്ട് എഡിറ്റര്‍.ന്യൂസ് മിനിട്ടിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്.
വിദേശത്തു നിന്ന് വന്‍ തുക ഒരുമിച്ചു സ്വീകരിച്ചാല്‍ പിടി വീഴുമെന്നതിനാല്‍ 200 ഡോളറില്‍ താഴെയായാണ് സംഭാവനകള്‍ എത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഗള്‍ഫില്‍ നിന്ന് എന്‍ആര്‍ഐ അക്കൗണ്ടുകളിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തിയതിനു സമാനമാണ് ന്യൂസ് മിനിട്ട് , ന്യൂസ് ലൗണ്‍ട്രി ഫണ്ടു ശേഖരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: