സ്പോര്‍ട്സ് അനലിറ്റിക്സ്, സ്പോര്‍ട്സ് ബ്രാന്‍ഡിംഗ് തുടങ്ങി ക്ലബ്ബുകളുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍, കായികമേളകളുടെ സംഘാടനം, കളിക്കാരുടെ സോഷ്യല്‍ മീഡിയ എന്ഗേജ്മെന്റ്റ് തുടങ്ങിയവ വരെ കൈകാര്യം ചെയ്യാനുള്ള മിടുക്കും താത്പര്യവുമണ്ടോ? എങ്കില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് പഠനത്തിന് നിങ്ങള്‍ അര്‍ഹരാണ്.
ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, കബഡി തുടങ്ങിയവയിലെല്ലാം പ്രൊഫഷനല്‍ ലീഗുകളുള്ള ഇന്ത്യയില്‍ സ്പോര്‍ട്സ് മാനേജ്മെന്റിലെ കരിയര്‍ സാധ്യതകള്‍ വര്‍ധിച്ചുവരികയാണ്’
പാലാ സെന്റ് തോമസ് കോളജിലും ആലുവ യു.സി കോളജിലും കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലും ബാച്ചിലര്‍ ഓഫ് സ്പോര്‍ട്സ് മാനേജ്മെന്റ്റ് പ്രോഗ്രാമുണ്ട്. കേരളത്തിനു പുറത്ത് പുണെ സിംബയോസിസിലും ഐ.ഐ.എം റോത്തക്കിലും പി.ജി ഡിപ്ലോമയുണ്ട്. മുംബൈ യിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് മാനേജ്മെന്റ് ഈ മേഖലയില്‍ ആദ്യ സ്ഥാപനങ്ങളിലൊന്നാണ്
യു.കെയിലെ ലഫ്ബറോ, ബാത്ത്, എക്സെറ്റര്‍ സര്‍വകലാശാല, ഓസ്ട്രേലി യയിലെ സിഡ്നി, ഗ്രിഫിത്ത് സര്‍വക ലാശാലകള്‍, യു.എസിലെ പിള്, ഫ്ലോറിഡ സര്‍വകലാശാലകള്‍, കാനഡയിലെ ആല്‍ബര്‍ട്ട,ബ്രിട്ടിഷ് കൊളംബിയ സര്‍വകലാ ശാലകള്‍ തുടങ്ങിയവ സ്പോര്‍ട്സ് മാനേജ്മെന്റ് പഠനത്തില്‍ ലോകത്തെ മുന്‍നിര സ്ഥാപനങ്ങളാണ്. ഇവിടങ്ങളിലെ അഡ്മിഷന് സമീപ മാസങ്ങളില്‍ നടക്കും. നിലവില്‍ നോട്ടിഫിക്കേഷന്‍ ആയിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: