കേന്ദ്ര ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലെ സ്വയംഭരണ ഗവേഷണസ്ഥാപ നമായ, ന്യൂഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (എന്‍.ഐ.ഐ.), 2024- 25 സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇമ്യൂണോളജി, ഇന്‍ഫക്ഷ്യസ് ആന്‍ഡ് ക്രോണിക് ഡിസീസ് ബയോളജി, മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി, കെമിക്കല്‍ ബയോളജി, സ്ട്രക്ചറല്‍ ബയോളജി, കംപ്യൂട്ടേഷണല്‍ ബയോളജി തു ടങ്ങിയ ഇന്റര്‍ ഡിസിപ്ലിനറി മേ ഖലകളിലാണ് ഗവേഷണം.
സയന്‍സില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ എം.എസ്സി., എം.ടെക്., എം.ബി.ബി.എസ്., എം.വി.എസ്സി., എം.ഫാം., ഇന്റ ഗ്രേറ്റഡ് എം.എസ്സി., ജവാഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലാ വ്യവസ്ഥകള്‍പ്രകാരമുള്ള തത്തുല്യയോഗ്യത എന്നിവയിലൊന്നു ള്ളവര്‍ക്ക് അപേക്ഷിക്കാം.
മൊത്തം 55 ശതമാനം മാര്‍ക്ക്/ തത്തുല്യ ഗ്രേഡ് വേണം.
ഏപ്രില്‍ 28-ന് നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത എന്‍.ഐ.ഐ. പ്രവേശനപരീ ക്ഷ വഴിയോ ,
ജോയിന്റ് ഗ്രാജുവേറ്റ് എന്‍ട്രന്‍സ് എക്സാമിനേഷന് ഇന്‍ ബയോളജി ആന്‍ഡ് ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ് ടെസ്റ്റിലെ സ്കോര്‍ പ്രകാരമോ പ്രവേശനം നടത്തും. ഏതെങ്കിലും ഒരു ചാനല്‍ വഴിയോ രണ്ടു മാര്ഗത്തിലുമോ പ്രവേശനം നേടാം.
ഇന്റര്‍വ്യൂവും ഉണ്ടാകും.
അപേക്ഷ www. nii.res.in-ലെ പിഎച്ച്.ഡി. പ്രവേശന ലിങ്ക് (പിഎച്ച്.ഡി. 2024-25M) വഴി/നോട്ടിഫിക്കേഷന്‍ ലിങ്ക് വഴി (അനൗണ്സ്മെ ന്റ്/റിക്രൂട്ട്മെന്റ്റ് ലിങ്ക്) മാര്‍ച്ച് 25 വരെ നല്‍കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: