ന്യൂദല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധിയും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ തരണ്‍ജിത് സിംഗ് സന്ധു ചൊവ്വാഴ്ച ദല്‍ഹിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നു. പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ സന്ധു ബിജെപി ദേശീയ സെക്രട്ടറി മഞ്ജീന്ദര്‍ സിംഗ് സിര്‍സ, തരുണ്‍ ചുഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ അംഗത്ത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വികസനത്തില്‍ ഊന്നല്‍ നല്കുന്ന നേതാവാണെന്നും ഈ വികസനം എന്റെ ജന്മനാടായ അമൃത്സറിലെത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നതായി സന്ധു പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി, ഞാന്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വവുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അമേരിക്കയുമായും ശ്രീലങ്കയുമായും ഉള്ള ബന്ധത്തില്‍. പ്രധാനമന്ത്രി മോദി വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാണ്.
വികസനം ഇന്ന് വളരെ ആവശ്യമാണ്. ഈ വികസനം അമൃത്സറിലും എത്തണം. ഞാന്‍ പ്രവേശിക്കുന്ന രാജ്യസേവനത്തിന്റെ പുതിയ പാതയ്ക്കായി എന്നെ പ്രോത്സാഹിപ്പിച്ച പാര്‍ട്ടി അധ്യക്ഷന്‍, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് ഞാന്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് ലഭിക്കുന്ന അവസരങ്ങള്‍ അമൃത്സര്‍ പാഴാക്കരുതെന്നും ലോക്സഭാ സ്ഥാനാര്‍ത്ഥിയാകാനുള്ള തന്റെ നാമനിര്‍ദ്ദേശം പാര്‍ട്ടി തന്നെ തീരുമാനിക്കുമെന്നും സന്ധു പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യ-യുഎസ് ബന്ധത്തില്‍ വലിയ പരിവര്‍ത്തനമാണ് സംഭവിച്ചിട്ടുള്ളത്. അത് ഒരു ബന്ധത്തില്‍ നിന്ന് ഒരു പങ്കാളിത്തത്തിലേക്ക് മാറിയിരിക്കുന്നു. ഇന്ത്യയ്ക്ക് പല മേഖലകളിലും നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നും സന്ധു വ്യക്തമാക്കി. ഫെബ്രുവരി ഒന്നിന്, യുഎസിലെ ഇന്ത്യന്‍ പ്രതിനിധിയായി വിരമിച്ച ശേഷം തരണ്‍ജിത് സിംഗ് സന്ധുവിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: