ഇടുക്കി: മൂന്നാറില്‍ പതിവായി ജനവാസമേഖലയിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്ന കാട്ടുകൊമ്പന് പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ ശ്രമം. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിന് ശേഷം ഹൈറേഞ്ച് സിസിഎഫ് ആര്.എസ്. അരുണാണ് നിര്‍ദ്ദേശം നല്‍കിയത്.
ഉള്‍കാട് കൂടുതലില്ലാത്ത പ്രദേശത്താണ് പടയപ്പ നിലവില്‍ നിലയുറപ്പിച്ചിട്ടുളളത്.ഡ്രോണ്‍ വഴി പടയപ്പയെ നിരീക്ഷിക്കും. ഉള്‍കാട്ടിലേക്ക് കൊണ്ടുവിടാനാകുന്ന പ്രദേശത്തെത്തിയാല്‍ തുരത്താനാണ് ശ്രമം.
തത്കാലം മയക്കുവെടിവച്ച് ആനയെ പിടികൂടില്ല. ആര്‍ആര്‍ടിക്ക് പുറമെ പടയപ്പയെ നിരീക്ഷിക്കാന്‍ രൂപീകരിച്ച പുതിയ സംഘവും ദൗത്യത്തില്‍ ഉണ്ട്.
മാട്ടുപ്പെട്ടി, തെന്മല എന്നിവിടങ്ങളില്‍ തിങ്കളാഴ്ച പടയപ്പ ജനവാസമേഖലയിലിറങ്ങി കടകള്‍ തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: