തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഫൗണ്ടേഴ്സ് മീറ്റ് ശനിയാഴ്ച (മാര്‍ച്ച് 23) വൈകിട്ട് നാലിന് പത്തനംതിട്ട റാന്നി സെന്റ് തോമസ് കോളേജില്‍ നടക്കും. കേരളത്തിലെ മികച്ച സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ സ്ഥാപകര്‍ അനുഭവങ്ങള്‍ കാഴ്ചപ്പാടുകളും പങ്കുവെക്കും.
ഫൗണ്ടേഴ്സ് മീറ്റിന്റെ 17-ാം പതിപ്പില്‍ കെഎസ് യുഎം സിഇഒ അനൂപ് അംബിക, ഫിന്‍സാല്‍ റിസോഴ്സിന്റെ സഹസ്ഥാപകനും സിഇഒയുമായ ടിം മാത്യൂസ്, സാറ ബയോടെക് സ്ഥാപകനും സിഇഒയുമായ നജീബ് ബിന്‍ ഹനീഫ് എന്നിവര്‍ പങ്കെടുക്കും.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കിടയില്‍ സഹകരണം വളര്‍ത്തുക, കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുക, നെറ്റ് വര്‍ക്കിംഗ് സുഗമമാക്കുക തുടങ്ങിയവയാണ് ഫൗണ്ടേഴ്സ് മീറ്റിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പരിപാടിയില്‍ പ്രവേശനം.
രജിസ്ട്രേഷനായി, സന്ദര്‍ശിക്കുക: https://www.townscript.com/v2/e/17-edition-founders-meet/booking/tickets
പ്രതികരിക്കാൻ ഇവിടെ എഴുതുക: