പാലക്കാട്: തെങ്ങ് മുറിക്കവെ ശരീരത്തിലേക്ക് പതിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. വല്ലപ്പുഴ തെങ്ങിന്‍വളപ്പ് മണ്ണാരംകുന്നത്ത് കുഞ്ഞിദുവിന്റെ മകന് നൗഷാദ് (44) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടടുപ്പിച്ചാണ് അപകടം.വല്ലപ്പുഴ മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരംമുറിക്കുകയായിരുന്നു നൗഷാദ്.
ഉടന്‍ പട്ടാമ്പി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വൈകിട്ടോടെ നൗഷാദിന്റെ മൃതദേഹം വല്ലപ്പുഴ യാറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.ഭാര്യ: റംലത്ത്. മക്കള്‍: ഇര്‍ഷാദ്, ഇര്‍ഷാന, റിന്‍സി, റിഷ്വാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: