ന്യൂദല്‍ഹി: മതേതരത്വത്തിന്റെ സുവര്‍ണ്ണകാലം എന്ന് പലരും വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ് ഭരണകാലത്ത് മുസ്ലിങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തേക്കാള്‍ പിന്നോക്കാവസ്ഥയിലായിരുന്നു എന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നുണ്ടെന്ന് ഷെഹ് ല റഷീദ്. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഷെഹ് ല റഷീദ്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കാലത്ത് ഈ പോരായ്മകള്‍ നിരവധി പദ്ധതികളിലൂടെ പരിഹരിച്ചു. പിഎം ആവാസ് യോജന, പിഎം മുദ്ര യോജന, പിഎം കിസാന്‍ നിധി സമ്മാന്‍ യോജന തുടങ്ങിയ പദ്ധതികള്‍ മുസ്ലിങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്നവയാണ്. – ഷെഹ് ല റഷീദ് പറയുന്നു.
ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ ഷെഹ് ല റഷീദ് നടത്തിയ പ്രസംഗം:
ഒരു കാലത്ത് സിഎഎയ്‌ക്കെെതിരെ, എന്‍ആര്‍സിയ്‌ക്കെതിരെ, കശ്മീരിന് പ്രത്യേകപദവി എടുത്തുകളഞ്ഞ തീരുമാനത്തിനെതിരെ എല്ലാം ജെഎന്‍യുവില്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പടനയിച്ച നേതാവായിരുന്നു ഷെഹ്ല റഷീദ്. എന്നാല്‍ പഠനത്തിന് ശേഷം രാഷ്‌ട്രീയം സമൂഹത്തില്‍ നിന്നും നേരിട്ട് പഠിച്ചപ്പോള്‍ മോദി എന്ന ഭരണാധികാരിയുടെ നന്മകള്‍ തിരിച്ചറിഞ്ഞ ഷെഹ് ല റഷീദ് മോദിയുടെയും അമിത് ഷായുടെയും ആരാധികയായി.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന മതേതരത്വത്തിന്റെ സുവര്‍ണ്ണകാലഘട്ടത്തിലാണ് നിറയെ സ്ഫോടനങ്ങള്‍ നടന്നിരുന്നു. അന്ന് പോട്ട, ടാഡ, യുഎപിഎ എന്നിവ ഉണ്ടായത്. മുസ്ലിം യുവാക്കള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. കഴിഞ്ഞ 10 വര്‍ഷം നോക്കൂ. കശ്മീരില്‍ സമാധാനം ഉണ്ട്. കശ്മീരിന് പുറത്തും സമാധാനം ഉണ്ട്. – ഷെഹ് ല റഷീദ് പറഞ്ഞു.
തീവ്രവാദ ആക്രമണങ്ങള്‍ കുറഞ്ഞു. നിയമവാഴ്ച എല്ലായിടത്തും ഉണ്ട്. ഇതിന്റെ ഗുണം ആര്‍ക്കാണ് കിട്ടുന്നത്. ഏറ്റവും കൂടുതല്‍ ഗുണം കിട്ടുന്നത് ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കാണ്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി കശ്മീരില്‍ ജീവിതങ്ങള്‍ സംരക്ഷിപ്പെടുന്നു. ആരുടെ ജീവിതമാണ് അവിടെ സംരക്ഷിക്കപ്പെടുന്നത്? മുസ്ലിങ്ങളുടെ ജീവിതമാണ് സംരക്ഷിപ്പെടുന്നത്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കുക വഴി ഇവിടുത്തെ മുസ്ലിങ്ങളുടെ ജീവിതം തന്നെയാണ് സംരക്ഷിക്കപ്പെടുന്നത്. -ഷെഹ്ല റഷീദ് പറയുന്നു.
ആരാണ് ഷെഹ്ല റഷീദ്?
പണ്ട് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്‍റായ ഷെഹ്ല റഷീദ് ഇടത് നേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരോടൊപ്പമാണ് മോദി സര്‍ക്കാരിനെതിരെ തീപ്പൊരി സമരം നയിച്ചത്. കോളെജ് പഠനത്തിന് ശേഷം സമൂഹത്തെ നേരിട്ട് പഠിച്ചപ്പോഴാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും ഷെഹ് ല റഷീദ് മനസ്സിലാക്കിയത്. ഇപ്പോള്‍ ജമ്മുകശ്മീരില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതില്‍ ഉമര്‍ ഖാലിദ് ഇപ്പോഴും യുഎപിഎ പ്രകാരം ജയിലില്‍ കഴിയുന്നു. കനയ്യ കുമാറാകട്ടെ ആദ്യം സിപിഐയില്‍ ആയിരുന്നുവെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക