ന്യൂദല്‍ഹി: മുന്‍ ഡി.ജി.പി. ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് അന്വേഷണം നീളുന്നതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്ര തവണ സമയം നല്‍കിയെന്ന് കോടതി ചോദിച്ചു.
കേസില്‍ നിര്‍ണായക രേഖ കണ്ടെത്താന്‍ സമയം നീട്ടി നല്‍കണമെന്നാണ് കഴിഞ്ഞ രണ്ടു തവണയും കോടതിയില്‍ സംസ്ഥാനം ആവശ്യപ്പെട്ടത്. കേസില്‍ അന്വേഷണം ഏപ്രില്‍ 19ന് നകം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. രഹസ്യരേഖയായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കേസ് അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരേന്‍ പി. റാവലും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഹര്‍ഷദ് വി. ഹമീദും ഹാജരായി.
പൊലീസ് ഏറെ നാളുകളായി അന്വേഷണം നടത്തുകയാണെന്നൂം ഒന്നും കണ്ടത്താനായില്ലെന്നും ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ എ. കാര്‍ത്തിക് കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: