കൊൽക്കത്ത: എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസ് ഏപ്രിലിൽ കൊൽക്കത്തയിൽ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും നോൺ-സ്റ്റോപ്പ് വിമാനങ്ങൾ ആരംഭിക്കുമെന്ന് എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു.
“ഇംഫാലിലേക്കുള്ള വിമാനങ്ങൾ ദിവസവും പ്രവർത്തിക്കും, കൊച്ചിയിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ ആറ് ദിവസവും പറക്കും,”- അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിൽ നിന്ന് ഇംഫാലിലേക്കുള്ള വിമാനം രാവിലെ 7 മണിക്ക് പുറപ്പെട്ട് 8.05 ന് മണിപ്പൂരിലെത്തും. തിരിച്ചുള്ള വിമാനം രാവിലെ 8.35ന് പുറപ്പെട്ട് 10.20ന് കൊൽക്കത്തയിലെത്തും. കൊൽക്കത്ത-കൊച്ചി വിമാനം രാവിലെ 11.25-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.35-ന് ലക്ഷ്യസ്ഥാനത്ത് എത്തും, തിരിച്ചുള്ള വിമാനം വൈകീട്ട് 3.05-ന് പുറപ്പെട്ട് 6.10-ന് ഇവിടെ ഇറങ്ങും.
വിവിധ ആഭ്യന്തര റൂട്ടുകളിൽ കൂടുതൽ വിമാനങ്ങൾ പ്രവർത്തിപ്പിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: