Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ.പി. ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

ഇ.ആര്‍. ഷൈജു by ഇ.ആര്‍. ഷൈജു
Mar 18, 2024, 09:00 am IST
in Kerala

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അപകീര്‍ത്തിപ്പെടുത്തിയ മാധ്യമ വാര്‍ത്തക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവന വാസ്തവവിരുദ്ധമെന്ന് വിവരാവകാശ രേഖ. കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ ഇ ഡി അറസ്റ്റ് ചെയ്ത പി. സതീഷ്‌കുമാറുമായി ഇ.പി. ജയരാജന് അടുത്ത ബന്ധമുണ്ടെന്ന് സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സതീഷ്‌കുമാറിന്റെ ഡ്രൈവറെന്ന് അവകാശപ്പെട്ട് ചാനലില്‍ പ്രത്യക്ഷപ്പെട്ട ഒരാള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സതീശനുമായി ഇ.പി. ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാള്‍ വ്യക്തമാക്കി.

സിപിഎം നേതാവ് വിദേശത്ത് സതീശനുമായി ചോര്‍ന്ന് ബിസിനസ് നടത്തുണ്ടെന്നും ആരോപിച്ചു. ഇതിനെ തുടര്‍ന്ന് വാര്‍ത്ത സംപ്രേഷണം ചെയ്ത ചാനലിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി ഇ.പി. ജയരാജന്‍ അറിയിച്ചിരുന്നു. വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ചാനല്‍ വാര്‍ത്ത സംപ്രേഷണം ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജന്‍ വിശദീകരിച്ചു. സിപിഎം ഉന്നത നേതാവിന്റെ വാദത്തെ തള്ളുന്നതാണ് പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാകുന്നത്.

തൃശൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ അഡ്വ.കെ. പ്രമോദാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. അപകീര്‍ത്തികരമായ വാര്‍ത്തയ്‌ക്കെതിരെ ഇ.പി. ജയരാജന്‍ കേസ് കൊടുത്തിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം. പരാതിയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും, പരാതിയില്‍ കഴമ്പില്ലന്ന് കണ്ട് തീര്‍പ്പാക്കിയിട്ടുണ്ടൊയെന്നും ചോദ്യമുണ്ടായിരുന്നു.

ഇങ്ങനെ ഒരു പരാതി കിട്ടിയിട്ടില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്നുള്ള മറുപടിയില്‍ വ്യക്തമാക്കുന്നത്. എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പി എം. എസ്. സന്തോഷ് ആണ് മറുപടി നല്‍കിയിരിക്കുന്നത്.

എന്നാല്‍ വിവരാവകാശരേഖയിലെ വസ്തുതകള്‍ തെറ്റാണെന്ന് ഇ.പി. ജയരാജന്‍ ജന്മഭൂമിയോട് പറഞ്ഞു. ഡിജിപിക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പരാതി നകിയിട്ടുണ്ടെന്നും അതിന്മല്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതിയിന്മേല്‍ തുടര്‍നടപടി ഉടനെ ഉണ്ടാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിശദീകരിച്ചു.

Tags: Karuvannur Bank ScamRTI documentcomplaint with the DGPEP Jayarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Kerala

ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തുന്നതോ കൊല്ലുന്നതോ സിപിഎമ്മിന്റെ രീതിയല്ലെന്ന് ഇ.പി. ജയരാജൻ

Kerala

മൗനം ഭീരുത്വമല്ല, ഞാനൊരു ആത്മകഥ എഴുതുകയാണെങ്കിൽ വ്യക്തമാകുന്ന സത്യങ്ങള്‍ മാത്രമേയുള്ളു; ഇപിയുടെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് രവി ഡിസി

Kerala

ജ്യോതി മല്‍ഹോത്ര ചാരപ്പണിക്ക് വന്നത് സര്‍ക്കാര്‍ ചെലവില്‍; ജന്മഭൂമി വാര്‍ത്ത ശരിവച്ച്‌ വിവരാവകാശ രേഖ 

Kerala

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.