ചെന്നൈ: അഴിമതിക്കേസില്‍ പ്രതിയായ കെ. പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാനാകില്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി. സുപ്രീം കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അഴിമതിക്കേസില്‍ ശിക്ഷ ഒഴിവാക്കിയതോടെ കെ. പൊന്മുടിയെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ആവശ്യപ്പെട്ട് 14ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
15ന് സത്യപ്രതിജ്ഞ ചെയ്യണമെന്നായിരുന്നു കത്തിലുള്ള ആവശ്യം. എന്നാല്‍ ഗവര്‍ണര്‍ അതിന് മറുപടി നല്‍കാതെ ദല്‍ഹിക്ക് പോവുകയായിരുന്നു. പൊന്മുടിയുടെ ശിക്ഷ തടഞ്ഞുള്ള സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു സ്റ്റാലിന്റെ നീക്കം.
എന്നാല്‍ മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണര്‍ തള്ളിയത് സര്‍ക്കാരിന് തിരിച്ചടിയായി. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കേസ് തുടരുകയാണെന്നും ശിക്ഷ തടഞ്ഞുവെന്നല്ലാതെ പൊന്മുടിയെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: