ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ രാജേന്ദ്ര ഭണ്ഡാരി ബിജെപിയില്‍. ബദരീനാഥ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം.
ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം, ദേശീയ മീഡിയ കണ്‍വീനര്‍ അനില്‍ ബലൂനി എന്നിവര്‍ ചേര്‍ന്ന് അംഗത്വം കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി താന്‍ സ്വയം സമര്‍പ്പിക്കുമെന്ന് രാജേന്ദ്ര ഭണ്ഡാരി പറഞ്ഞു.
ബിജെപി കുടുംബത്തിലേക്ക് തന്നെ സ്വാഗതം ചെയ്തതിനും രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ സഹായിച്ചതിനും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് രാജേന്ദ്ര ഭണ്ഡാരി നന്ദി അറിയിച്ചു. പൊണ്ടതുജനക്ഷേമത്തിനും രാഷ്ട്രനിര്‍മ്മാണത്തിനുമായി ഉത്സാഹപൂര്‍വം പ്രവര്‍ത്തി ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭാ മണ്ഡലത്തിലും ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് രാജേന്ദ്ര ഭണ്ഡാരിയെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്. തന്റെ മണ്ഡലത്തില്‍ കാഴ്ചവെച്ച പോലെ ഇതേ നിശ്ചയദാര്‍ഢ്യത്തോടെയും സേവനബോധത്തോടെയും തുടര്‍ന്നും രാജേന്ദ്ര ഭണ്ഡാരി പ്രവര്‍ത്തിക്കുമെന്നും പീയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദ്ദേശം ഉത്തരാഖണ്ഡില്‍ വികസനപദ്ധതികളുടെ ഒരു പരമ്പരയ്ക്ക് തന്നെ കാരണമായതായി മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അഭിപ്രായപ്പെട്ടു.
ഭണ്ഡാരിയുടെ ബിജെപി പ്രവേശം നല്ല സന്ദേശമാണ് നല്‍കുന്നതെന്നും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളിലും വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: