കോട്ടയം: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പതിനെട്ടാമത് ജോണ്‍ പോള്‍ പാപ്പ പുരസ്‌കാരത്തിന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, സീറോ മലബാര്‍ സഭാ എമരിറ്റസ് മേജര്‍ ആര്‍ച്ച്് ബിഷപ്പും കര്‍ദ്ദിനാളുമായ ജോര്‍ജ് ആലഞ്ചേരി എന്നിവരെ തെരഞ്ഞെടുത്തു.
ഇരുനൂറിലധികം വ്യത്യസ്ത ഗ്രന്ഥങ്ങള്‍ രചിച്ച് സാംസ്‌കാരിക ലോകത്തിന് സമ്മാനിച്ച പി.എസ്. ശ്രീധരന്‍ പിള്ളയുടെ അരനൂറ്റാണ്ട് കാലത്തെ എഴുത്ത് സപര്യ പരിഗണിച്ചാണ് പു
രസ്‌കാരം നല്കുന്നത്. സഭയ്‌ക്കും സമൂഹത്തിനും നല്കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്തിയാണ് ജോര്‍ജ് ആലഞ്ചേരിക്ക് പുരസ്‌കാരം നല്കുന്നത്.
പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് അവസാനവാരം കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടറും ചങ്ങനാശേരി അതിരൂപത ആര്‍ച്ച് പ്രീസ്റ്റുമായ റവ. ഡോ. മാണി പുതിയിടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: