വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു കിരീടം. 114 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂര്‍ 3 പന്ത് ബാക്കിനിര്‍ത്തി 8 വിക്കറ്റിനാണ് വിജയിച്ചത്. 35 റണ്‍സ് നേടിയ എലിസ് പെറി ബാംഗ്ലൂരിന്റെ ടോപ്പ് സ്കോററായി.
ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും സോഫി ഡിവൈനും നല്ല തുടക്കമാണ് അവരുടെ ചെയ്സിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ അവര്‍ 49 റണ്‍സ് ചേര്‍ത്തു. 27 പന്തില്‍ നിന്ന് 32 റണ്‍സ് എടുത്താണ് സോഫി ഡിവൈന്‍ പുറത്തായത്. 39 പന്തില്‍ നിന്ന് 31 റണ്‍സ് എടുത്ത് സ്മൃതി മന്ദാന പുറത്ത് പോകുമ്പോള്‍ ആര് സി ബിക്ക് ജയിക്കാന്‍ 30 പന്തില്‍ നിന്ന് 32 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. മലയാളി താരം മിന്നുമണി ആണ് സ്മൃതി മന്ദാനയെ പുറത്താക്കിയത്.
ഇതിനു ശേഷം റിച്ച ഘോഷും എലിസ പെറിയും ചേര്‍ന്ന് ആര്‍സിബിയെ കിരീടത്തിലേക്ക് നയിച്ചു. പെറി 37 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു. റിചെ ഘോഷ് 17 റണ്‍സും എടുത്തു. അവസാന ഓവറില്‍ 5 റണ്‍സ് ആയിരുന്നു ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അരുന്ദതി റോയ് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ 2 പന്തു കളില്‍ 2 റണ്‍ ആണ് വന്നത്. ജയിക്കാന്‍ 4 പന്തില്‍ 3 റണ്‍സ്. റിച്ച മൂന്നാം ബൗണ്ടറിലേക്ക് പറത്തി ആര്‍സിബിക്ക് ജയം നല്കി.
ആദ്യ ബാറ്റു ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിനെ 113 റണ്‍സിന് ഒതുക്കാന്‍ ആര്‍സിബിക്ക് ആയി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് നല്ല തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകള്‍ നിരന്തരം വീഴുകയായിരുന്നു. 7 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 64 എന്ന നിലയില്‍ നിന്നാണ് ഡല്‍ഹി അവിശ്വസനീയമായി തകര്‍ന്നത്. 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടില്‍ ആണ് ഡല്‍ഹിയെ തകര്‍ത്തെറിഞ്ഞത്. 44 റണ്‍സ് നേടിയ ഷഫാലി വര്‍മ ഡല്‍ഹിയുടെ ടോപ്പ് സ്കോററായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: