ലഖ്നൗ: പാമ്പിന് വിഷം ലഹരിക്കായി ഉപയോഗിച്ച കേസില്‍ യുട്യൂബറും ബിഗ്ബോസ് റിയാലിറ്റി ഷോ ജേതാവുമായ എല്‍വിഷ് യാദവിനെ പതിനാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നോയിഡയില്‍ 2023 നവംമ്പറില്‍ സംഘടിപ്പിച്ച നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ലഹരിയായി ഉപയോഗിക്കാനായി പാമ്പിന് വിഷം രഹസ്യമായി എത്തിച്ചു നല്കിയ കേസിലാണ് എല്‍വിഷ് യാദവ് അടക്കം നാലു പേര് അറസ്റ്റിലായത്. ഇന്നലെ രാവിലെ സുര്‍ജാപുര്‍ സെഷന്‍സ് കോടതിയില്‍ ഇവരെ ഹാജരാക്കി.
നിശാപാര്‍ട്ടി നടന്ന സ്ഥലത്തു നിന്ന് അറസ്റ്റിലായ രണ്ടു പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് എല്‍വിഷിന് സംഭവത്തില്‍ പങ്കുണ്ടെന്നു പോലീസിനു മനസിലായത്. ഇതെത്തുടര്‍ന്ന് എല്‍വിഷ് അടക്കം നാലു പേര്‍ക്കെതിരെക്കൂടി കേസ് രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ താന്‍ നിരപരാധിയാണെന്ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ എല്‍വിഷ് പറഞ്ഞു. എത്ര വലിയ സെലിബ്രിറ്റിയായാലും നിയമം അതിന്റെ വഴിക്കു പോ
കും എന്നാണ് യുപി മന്ത്രി അരുണ്‍ സ്ക്സേന സംഭവത്തോടു പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: