എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മോഡല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകളും മോഡലുമായ അനുകൃതി ഗോസായി റാവത് (29) ആണ് പാർട്ടി വിട്ടത്.
2022ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ ലാൻസ്ഡൗണില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഇവര്‍. 29കാരിയായ അനുകൃതി 2017ലെ ഫെമിന മിസ് ഇന്ത്യ ഗ്രാന്റ് ഇന്റർനാഷണല്‍ ജേത്രിയാണ്. 2014ലെ മിസ് ഇന്ത്യ ഏഷ്യ പസഫിക് വേള്‍ഡ് മത്സരത്തിലും കിരീടം ചൂടിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇവരുടെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തില്‍ അനുകൃതി വിശദീകരിച്ചിട്ടുള്ളത്. അതിനിടെ, സിറ്റിങ് എംഎല്‍എ രാജേന്ദ്ര ഭണ്ഡാരി പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: