ദുബായ് : അൽ ഐൻ മൃഗശാലയിൽ വെച്ച് സംഘടിപ്പിക്കുന്ന ഡാസ് ഫെസ്റ്റിവൽ ഏപ്രിൽ 12 മുതൽ ആരംഭിക്കും. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ മേള സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 12 മുതൽ ഏപ്രിൽ 21 വരെയാണ് ഡാസ് ഫെസ്റ്റിവൽ. ‘ഫാം മീറ്റ്‌സ് സഫാരി’ എന്ന പ്രമേയത്തിലൂന്നിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സംഗീതപരിപാടികൾ, പരിശീലനക്കളരികൾ, കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന വിവിധ പരിപാടികൾ എന്നിവ അരങ്ങേറുന്നതാണ്.
കുട്ടികൾക്കുള്ള പാർക്ക്, കാർണിവൽ റൈഡുകൾ, കായിക മത്സരങ്ങൾ, സിപ് ലൈൻ, ക്ലൈമ്പിങ് വാൾ തുടങ്ങിയവ ഈ മേളയുടെ ഭാഗമായി മൃഗശാലയിൽ ഒരുക്കുന്നതാണ്. കുട്ടികൾക്കായുള്ള സുസ്ഥിരതയിലൂന്നിയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ഡാസ് മാർക്കറ്റ്, വന്യജീവി ഷോകൾ, ശാസ്ത്ര ഷോകൾ തുടങ്ങിയവയും ഈ മേളയിൽ ഉണ്ടായിരിക്കുന്നതാണ്.
നേരത്തെ ഡാർ അൽ സൈൻ ഫെസ്റ്റിവൽ എന്ന പേരിലാണ് ഈ മേള അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ഡാസ് ഫെസ്റ്റിവൽ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: