ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഐക്യത്തിന്റെ മുഖംമൂടി ഉയർത്താൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾ മൂന്ന് മാസത്തിന് ശേഷം പരസ്പരം പോരടിക്കുമെന്ന് രാജ്യസഭാംഗവും ബിജെപി നേതാവും മുൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശർമ്മ. ദൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവരുടെ ഊതിപ്പെരുപ്പിച്ച അഹങ്കാരവും തെരഞ്ഞെടുപ്പിലെ മോശം പ്രകടനവും കാരണം തങ്ങളിൽ നിന്ന് ഒരു പ്രതിപക്ഷ നേതാവിനെപ്പോലും (ലോകസഭയിൽ) തിരഞ്ഞെടുക്കാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ലോക്‌സഭ തിരഞ്ഞെടുപ്പ് ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂൺ 1, തീയതികളിലാണ് തിരഞ്ഞെടുപ്പ്. തുടർന്ന് ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: