തിരുവനന്തപുരം: അഭ്യസ്ത വിദ്യരായിട്ടും ഉന്നത ബിരുദങ്ങള്‍ ഉണ്ടായിട്ടും തൊഴിലിനായി സമരം ചെയ്യേണ്ട ഗതികേടിലാണ് കേരളത്തിലെ യുവാക്കളെന്ന് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. പ്രൊഫഷണല്‍ ഡിഗ്രിയുള്ളവര്‍ പോലും ജോലിക്കായി റോഡിലൂടെ മുട്ടിലിഴയേണ്ടി വരുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റ് നടയില്‍ കഴിഞ്ഞ 34 ദിവസങ്ങളായി സമരമിരിക്കുന്ന സിപിഒ റാങ്ക് ഹോള്‍ഡേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യവിലാസം ഹോട്ടലില്‍ പ്രാതല്‍ കഴിക്കാനെത്തിയപ്പോഴാണ് റാങ്ക് ഹോള്‍ഡേഴ്സ് രാജീവ് ചന്ദ്രശേഖറിനെ കാണാന്‍ എത്തിയത്. കേരള സര്‍ക്കാരില്‍ പ്രതീക്ഷ നഷ്ടപ്പെട്ട യുവാക്കള്‍ക്ക് ഒരു കാര്യം അദ്ദേഹം ഉറപ്പ് നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യയില്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് തൊഴിലിനുവേണ്ടി സമരമിരിക്കേണ്ടി വരില്ല.
പിന്വാതിലിലൂടെയല്ലാതെ മുന്‍വാതിലിലൂടെ തന്നെ അര്‍ഹരായ എല്ലാവര്ക്കും തൊഴില്‍ ലഭിക്കും. ഇതാണ് മോദിയുടെ ഗാരന്റിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തൊഴില്‍ ലഭിക്കാനുള്ള മാനദണ്ഡം വിദ്യാഭ്യാസവും യോഗ്യതയും ഒന്നുമല്ല. സി പി എം പ്രവര്‍ത്തകനാകുക എന്നതാണ് കേരളത്തിലെ അവസ്ഥ. കേരളത്തിലെ യുവജനങ്ങള്‍ നേരിടുന്ന ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുമെന്ന ഉറപ്പ് രാജീവ് ചന്ദ്രശേഖര്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: