Categories: India

” ഇത് മോദിയുടെ ഗ്യാരൻ്റിയാണ് ” : അഹമ്മദാബാദിലെ ക്യാമ്പിൽ 18 ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകി

രാജ്യത്തിൻ്റെ വികസന യാത്രയിൽ പങ്കാളികളാകാൻ പൗരത്വം ലഭിച്ചവരോട് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി അഭ്യർത്ഥിച്ചു

Published by

അഹമ്മദാബാദ്: അഹമ്മദാബാദിലെ ക്യാമ്പിൽ താമസിക്കുന്ന പാക്കിസ്ഥാനിൽ നിന്നുള്ള 18 ഹിന്ദു അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി.ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പങ്കെടുത്ത ചടങ്ങിലാണ് പൗരത്വം നൽകിയത്.

ശനിയാഴ്ച ജില്ലാ കളക്ടറുടെ ഓഫീസിൽ സംഘടിപ്പിച്ച ക്യാമ്പിൽ സംഘവി 18 പേർക്ക് ഇന്ത്യൻ പൗരത്വം നൽകിയത്. ഇവരോട് പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

ഇന്ത്യൻ പൗരത്വം നേടിയ എല്ലാവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസന യാത്രയിൽ പങ്കാളികളാകാൻ നിങ്ങൾ എല്ലാവരും ദൃഢനിശ്ചയം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by