നാഗ്പൂര്‍: ഒരു രാഷ്ട്രീയക്കാരന് അല്ലെങ്ങില്‍ ഒരു നേതാവ് എന്നതിലുപരിയായി താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തകനായും ആര്‍എസ്എസ് സ്വയംസേവകനായും തുടരാനാണ് എപ്പോളും താത്പര്യമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഒരു ദേശീയമാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാഷ്ട്രീയം എന്നത് ഒരു കരിയറാക്കി മാറ്റാന്‍ ഉദ്ദേശിച്ച വ്യക്തിയല്ല ഞാന്‍. താഴേത്തട്ടിലുള്ള പ്രവര്‍ത്തകനായി, ആര്‍എസ്എസ് സ്വയംസേവകനായി തുടരാനാണ് ഇന്നും ആഗ്രഹിക്കുന്നത്. രാഷ്ട്രീയം എന്നത് സാമൂഹികമായും സാമ്പത്തികമായും സമൂഹത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന ഘടകമാണ്.
അതുകൊണ്ട് തന്നെ സ്ഥാനമാനങ്ങള്‍ ഒരിക്കലും എന്നെ ആകര്‍ഷിക്കാറില്ല. ഫഡ്നാവിസിന്റെയോ എന്റെയോ ഇടയില്‍ യാതൊരു രീതിയിലുമുള്ള ഭിന്നതകളും ഉണ്ടായിട്ടില്ല. മഹാരാഷ്ട്രയിലെ സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പോലും പല കാര്യങ്ങളിലും എന്റെ ഉപദേശം തേടാറുണ്ട്.
ഇന്ന് മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട. അതുകൊണ്ടുതന്നെ ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 400ലധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ബിജെപി നേടിയത് കഴിഞ്ഞ 60-65 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ്. ഇക്കുറിയും ജനങ്ങള്‍ ബിജെപിയില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ടു തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ നമ്മെ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: