Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍: കരുത്തരെ ഇറക്കി മുന്നണികള്‍

കെ. സതീശന്‍ by കെ. സതീശന്‍
Mar 17, 2024, 03:16 am IST
in Kerala

കണ്ണൂര്‍: ശക്തമായ ത്രികോണ മത്സരം നടക്കുന്ന കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കരുത്തരെ മത്സരത്തിനിറക്കി മുന്നണികള്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ദേശീയ സമിതിയംഗം സി. രഘുനാഥും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലവിലെ എംപിയും കെപിസിസി പ്രസിഡന്റുമായ കെ. സുധാകരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും മത്സരത്തിനിറങ്ങുമ്പോള്‍ മത്സരം ശക്തമാകുമെന്നുറപ്പാണ്.

1977ല്‍ മണ്ഡല പുനക്രമീകരണത്തിന് ശേഷം നടന്ന 12 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ മാത്രമാണ് ഇവിടെ സിപിഎം ജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടതുപക്ഷത്തെ ജയിപ്പിക്കുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത നിലപാടാണ് വോട്ടര്‍മാര്‍ സ്വീകരിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍, ധര്‍മ്മടം, പേരാവൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ്, അഴീക്കോട്, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, ധര്‍മ്മടം, തളിപ്പറമ്പ്, മട്ടന്നൂര്‍, അഴീക്കോട് നിയോജക മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ പേരാവൂര്‍, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പം നിന്നു. ഇതില്‍ ധര്‍മ്മടം നിയോജക മണ്ഡലത്തെ മുഖ്യമന്ത്രി പിണറായി വിജയനും തളിപ്പറമ്പ് നിയോജക മണ്ഡലത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണ് പ്രതിനിധീകരിക്കുന്നതെന്നും പ്രത്യേകതയാണ്. കണ്ണൂരിലേത് പിണറായിയുടെയും എം.വി. ഗോവിന്ദന്റെയും അഭിമാനപ്പോരാട്ടം കൂടിയാണ്.

1977ല്‍ കണ്ണൂര്‍ മണ്ഡലം പുനര്‍നിര്‍ണയിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി മത്സരിച്ച സിപിഐയിലെ സി.കെ. ചന്ദ്രപ്പന്‍ വിജയിച്ചു. 1980ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (യു) സ്ഥാനാര്‍ത്ഥി കെ. കുഞ്ഞമ്പു വിജയിച്ചു. പിന്നീട് 1984 മുതല്‍ 98 വരെ മണ്ഡലം കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. 1999ല്‍ എ.പി. അബ്ദുള്ളക്കുട്ടിയിലൂടെയാണ് മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തത്. 2004ലും അബ്ദുള്ളക്കുട്ടി വിജയിച്ചു. 2009ല്‍ കെ. സുധാകരനിലൂടെ യുഡിഎഫ് ജയിച്ചപ്പോള്‍ 2014 ല്‍ പി.കെ. ശ്രീമതിയെ മത്സരിപ്പിച്ച് എല്‍ഡിഎഫ് മണ്ഡലം തിരികെ പിടിച്ചു. 2019ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ 94,599 വോട്ടുകള്‍ക്ക് എല്‍ഡിഎഫിലെ പി.കെ. ശ്രീമതിയെ തോല്‍പിച്ചു.

ഇടത് വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സി. രഘുനാഥിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച എന്‍ഡിഎ പ്രചാരണത്തില്‍ ഒരു പടി മുന്നിലെത്തിക്കഴിഞ്ഞു. എല്‍ഡിഎഫിലും യുഡിഎഫിലും നിരവധി സ്ഥാനമോഹികള്‍ സ്ഥാനാര്‍ത്ഥിക്കുപ്പായമിട്ട് കളത്തിലിറങ്ങിയപ്പോള്‍ സമവായമെന്ന നിലയിലാണ് എം.വി. ജയരാജനും കെ. സുധാകരനും സ്ഥാനാര്‍ത്ഥികളായത്. മറ്റ് ലോക്‌സഭാമണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നേരത്തെ സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാകാറുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളിലാണ് എന്‍ഡിഎ ശ്രദ്ധയൂന്നുന്നത്.

എംപിയെന്ന നിലയില്‍ കെ. സുധാകരന്റെ പരാജയവും സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരവും മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുമാണ് കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ ചര്‍ച്ചാ വിഷയമാവുക. കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായതോടെ മണ്ഡലത്തിലെ സന്ദര്‍ശനം തന്നെ അപൂര്‍വമായിരുന്നു. ഇടത് വലത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതും എന്‍ഡിഎയ്‌ക്ക് ശുഭപ്രതീക്ഷ നല്‍കുന്നതും ഈ ഘടകങ്ങള്‍ തന്നെയാണ്.

Tags: kannurC RaghunathLoksabha Election 2024Modiyude GuaranteeKannur Lok Sabha Constituency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.