കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവര്‍ ഓരം ചേര്‍ന്ന ആവിഷ്‌കാരമതികളാകുന്നതാണ് മനസിലാകാത്തത്. ഭാരതത്തിന്റെദേശീയതയെയും സംസ്‌കാരത്തെയും ഇകഴ്‌ത്തിയില്ലെങ്കില്‍ താന്‍ ഒരു ആധുനിക കലാസാംസ്‌കാരിക നായകനാകില്ല എന്ന തോന്നല്‍ ഇവര്‍ക്കൊക്കെത്തന്നെയുണ്ട്. ആ ചിന്താഗതി ബോധപൂര്‍വംചില രാഷ്‌ട്രീയ വിഭാഗം അങ്ങനെ വേണമെന്ന് ശഠിക്കുകയും അങ്ങനെയാക്കിത്തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെകൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ദിശതെറ്റി തുരുത്തുകളില്‍ അടിഞ്ഞുകൂടിയവരാണ് ഏറെപ്പേരും.
ഭരണവര്‍ഗം പ്രത്യേകിച്ച് ഇടതുപക്ഷം ഇവര്‍ക്കൊക്കെ മേയാന്‍ പാകത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ചില സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനുപുറമേ ഇവര്‍ക്കായി പൊതുവേദികളും സൃഷ്ടിച്ചുകൊടുക്കുന്നുണ്ട്. തങ്ങള്‍ക്കനുകൂലമായ ഭരണമികവും പ്രത്യയശാസ്ത്ര മികവും വിളിച്ചുകൂവിച്ച് അവയുടെ ചിത്രങ്ങളുംവാക്‌ധോരണികളും തങ്ങളുടെ സ്വാധീനത്തിലോ അധീനതയിലോഉള്ള ദൃശ്യമാധ്യമങ്ങള്‍ വഴി കേരളജനതയുടെ ഭവനകളിലെ ചിത്രശബ്ദപെട്ടികളിലെത്തിച്ച് ഇവരെ സുപരിചിത മുഖങ്ങളാക്കികൊടുക്കുന്ന പണി പാര്‍ട്ടി ഏറ്റെടുക്കുന്നു. ഈ തന്ത്രങ്ങളില്‍ പതിച്ചിട്ടുള്ളവരാണ് കേരളത്തിലെയും ഉത്തരഭാരതത്തിലെയും സാധാരണ ജനവിഭാഗത്തില്‍നിന്നും ഉന്നതശീര്‍ഷ്യരായി വിലസുന്നവര്‍ക്കു പറ്റിയിട്ടുണ്ട്. കുറ്റംപറയാനും പറ്റില്ലപച്ചയായ മനുഷ്യരല്ലേ.
ഇവര്‍ ഭരണവര്‍ഗത്തിന്റെ യഥാര്‍ത്ഥ ജനാധിപത്യധ്വംസനത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യ വിലക്കിനെയും ആക്രമണ, അരാജകതയെയും കാണാതിരിക്കുകയും, അവര്‍ക്കെതിരെ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്. വ്യംഗ്യാര്‍ത്ഥത്തില്‍ പറയുന്ന ചില പ്രസംഗങ്ങള്‍ എന്നെയാണോനിന്നെയാണോ? അല്ല അവനെ തന്നെയാണെന്ന് കൂടെനിന്ന് പ്രോത്സാഹിപ്പിക്കുന്ന വിഭാഗവും ഇന്ന് കൂടിവരുന്നു.
അതല്ലേ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി. വാസുദേവന്‍ നായരുടെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ ഇരുത്തികൊണ്ടു ജനസേവനത്തിനു കിട്ടിയ അവസരം കുഴിവെട്ടിമൂടിയെന്നും, സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയുംപറ്റി രൂപംകൊണ്ട ചില പ്രമാണങ്ങളില്‍ തന്നെ മുറുകെപ്പിടിക്കുന്നവരെ കാലം പിന്തള്ളുന്നു എന്നുമൊക്കെ എംടി പറഞ്ഞത്.
കേരള സാഹിത്യ അക്കാദമി അടുത്തകാലത്ത് സംഘടിപ്പിച്ച ഒരു പരിപാടിയില്‍, കവി സച്ചിദാനന്ദന്റെയും (മകള്‍ സബിത), കെ.ജി.ശങ്കരപിള്ളയുടേയും (മകന്‍ ശങ്കര്‍)മക്കള്‍മാഹാത്മ്യം വിളിച്ചോതാന്‍ പടച്ച പരിപാടിയില്‍ നരേന്ദ്രമോദിയെയും, ഭരണത്തെയും കുറ്റംപറയാന്‍ വേണ്ടിയും ചിലരെയൊക്കെയും വിളിച്ചിരുന്നു. അതില്‍ കവി ബാലചന്ദ്രന്‍ചുള്ളിക്കാടിനെയും വിളിച്ചു. കുമാരനാശാന്റെ കരുണ എന്ന കവിതയെ ആസ്പദമാക്കി അദ്ദേഹം രണ്ടുമണിക്കൂര്‍ പ്രസംഗിച്ച് ഒരുവരി പോലും മോദിയെപ്പറ്റിയോ ബിജെപിയെപറ്റിയോ ബാലചന്ദ്രന്‍ പറഞ്ഞില്ല. അപ്പോള്‍ രണ്ടായിരത്തി നാനൂറുരുപ കൊടുത്തുവിട്ടത് കുറവൊന്നുമല്ലല്ലോ?
അങ്ങനെയൊക്കെ ആയപ്പോള്‍ എന്റെ വകയുംകൂടി ഒന്നിരിക്കട്ടെ എന്നപോലെ കൊല്ലത്തു ഒരു വെടിപൊട്ടിക്കാന്‍ നോക്കിയതാണ് അടൂര്‍ ഗോപാലകൃഷ്ണന്‍, തന്നാലായത് ചെയ്തു.
മലയാളമനോരമയും, ബംഗാള്‍ രാജ്ഭവന് കീഴിലുള്ള കലാക്രാന്തിയും ചേര്‍ന്ന് കൊല്ലത്ത് ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ബംഗാള്‍-കേരള മഹോത്സവത്തിന്റെ ഭാഗമായി സത്യജിത് റേയുടെ പഥേര്‍ പാഞ്ചലിയുടെ പ്രദര്‍ശനത്തിനു ശേഷം കാണികളുമായി സംവദിക്കുകയായിരുന്നു പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയാത്ത അവസ്ഥയാണ് രാജ്യത്തെന്നും, പറയുന്നവരെ രാജ്യദ്രോഹിയെന്നും പറഞ്ഞു അറസ്റ്റു ചെയ്യാം. അറസ്റ്റും നിയമവും പേടിച്ചു അതിനെതിരെ ആരും പ്രതിഷേധിക്കുന്നില്ല എന്നു അദ്ദേഹം പ്രസംഗത്തില്‍ ചേര്‍ത്തു.
സാഹിത്യകാരന്മാരെല്ലാം ഇന്ന് ദ്വയാര്‍ത്ഥത്തിലാണ് സംസാരിക്കുന്നത് ഒരുപക്ഷേ കേരളത്തില്‍ ജീവിക്കുന്നതുകൊണ്ടായിരിക്കാം ഇങ്ങനെ പറയേണ്ടിവരുന്നത്. കുറച്ചുകൂടി വ്യക്തതയോടെ പറയാമായിരുന്നു. കേരളത്തില്‍ നടന്ന മന്ത്രിമാരുടെ യാത്രക്കിടയില്‍ നടന്ന കറുപ്പ് നിറത്തോടുള്ള യുദ്ധം. മുഖ്യമന്ത്രിയെ വിമര്‍ശിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍, ഗവണ്‍മെന്റിനെതിരെ ശബ്ദിച്ചാല്‍, തൊഴില്‍ നഷ്ടപ്പെടുകയോ ജയിലിലടയ്‌ക്കുകയോ ചെയ്യുന്ന ഈ ഫാസിസ്റ്റ് സര്‍ക്കാരിന് എതിരാണോ എന്നൊക്കെ വ്യക്തത വരുത്തുന്നത് നല്ലതാണ്. കഴിവും വ്യക്തിത്വവും ഒത്തിണങ്ങുന്ന അമൂല്യപ്രതിഭ തന്നെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. എന്നാലും വിമര്‍ശനത്തിനതീതനല്ലല്ലോ. ഓരംചേരല്‍ അദ്ദേഹത്തിന് ഭൂഷണമല്ല.
ഭാരതത്തിന്റെ ആധുനിക വികസനവും അഭിവൃദ്ധിയും ലോകരാജ്യങ്ങളുടെ സമ്മതിയും പത്താം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്കു ഉയര്‍ന്ന ഭാരതത്തെ ശത്രുരാജ്യങ്ങള്‍ക്കു ഏതുവിധേനെയാണോ ദഹിക്കാത്തത് അതുപോലെയാണ് ആഭ്യന്തര ശത്രുക്കളുടെ പ്രവൃത്തികള്‍ 60 കൊല്ലക്കാലം കയ്യില്‍കിട്ടിയിട്ടും, തുടര്‍ഭരണം കേരളത്തില്‍ വന്നുചേര്‍ന്നിട്ടും എന്താണ്, എന്തായിരുന്നു നമ്മുടെ രാജ്യത്തിന്റെ അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: