കോട്ടയം: രണ്ടാം ക്ലാസ് മുതല് എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്ക് അവധിക്കാലത്ത് പ്രകൃതിയെ കണ്ടറിഞ്ഞ് പഠിക്കാനുള്ള അവസരം. കോട്ടയം ട്രോപ്പിക്കല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കല് സയന്സാണ് ജൂനിയര് നാച്വറലിസ്റ്റ് പരിശീലന പരിപാടി നടത്തുന്നത്.
സസ്യങ്ങള്, പക്ഷികള്, തുമ്പികള്, തവളകള്, പാമ്പുകള്, ചിത്രശലഭങ്ങള്, വന്യമൃഗങ്ങള് തുടങ്ങിയ വിവിധ ജീവജാലങ്ങളെ ശാസ്ത്രീയമായി തിരിച്ചറിയാനും നിരീക്ഷിക്കാനും പ്രകൃതി സംരക്ഷണത്തില് താല്പര്യം ജനിപ്പിക്കാന് ഉതകുന്ന പ്രായോഗിക പരിശീലനം ലഭിക്കാനും ക്യാമ്പ് ഉപകാരപ്പെടും. വ്യക്തിത്വ വികസനം, ക്ലാസ് റൂം പഠനവും പ്രോജക്ടുകളും, പ്രമുഖ പ്രക്യതി ശാസ്ത്രജ്ഞര്ക്കൊപ്പം വനമേഖലകളില് പ്രകൃതി പഠന ക്യാംപുകളും അടങ്ങിയതാണ് 15 ദിവസത്തെ പരിശീലനം. കോട്ടയത്തെ ഇക്കളോജിക്കല് സയന്സ് ക്യാംപസ്, കുമരകം, വാഗമണ്, തട്ടേക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണു പരിശീലനം നടത്തുന്നത്. 4000 രൂപയാണു പരിശീലന ഫീസ്. 2500 രൂപ വിലയുള്ള നാച്വറലിസ്റ്റ് കിറ്റ് വിദ്യാര്ഥികള്ക്കുനല്കും. വിവരങ്ങള്ക്ക് ഫോണ്: 9496794305.
പ്രതികരിക്കാൻ ഇവിടെ എഴുതുക: