തിരുവനന്തപുരം: റോഡപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്ന് തെരുവുനായ്ക്കളാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്.ഈ സാഹചര്യത്തില്‍ . ചെറുറോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ മുന്നില്‍ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുന്‍വിധിയോടെ വേണം വാഹനം ഓടി ക്കാനെന്ന് മോട്ടോര്‍ വാഹന വകുപ്പ്( എംവിഡി ) പറഞ്ഞു.
റോഡില്‍ അലയുന്ന നായ്ക്കള്‍ മൂലം 1,376 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തില്‍ അപകടത്തിനിരയാകുന്നത്. ഈ പശ്ചാത്തലത്തില്‍ ഒരു അടിയന്തരഘട്ടത്തില്‍ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ പാകത്തില്‍ ഉള്ള തയാറെടുപ്പോട് കൂടി വേണം ഇരുചക്ര യാത്രികര്‍ വാഹനം കൈകാര്യം ചെയ്യേണ്ടത്.
ചെറുറോഡുകളിലാണ് തെരുവ് നായകളുടെ ശല്യം പ്രത്യേകിച്ചും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. ഇത്തരം റോഡുകളില്‍ മുന്നില്‍ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുന്‍വിധിയോടെ വാഹനം ഓടിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: