Thursday, June 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലളിതാസഹസ്രനാമ രഹസ്യം: ദേവിയെ ഭജിക്കാം ആസുരശക്തികളെ അകറ്റാം

ഇറക്കത്ത് രാധാകൃഷ്ണന്‍ by ഇറക്കത്ത് രാധാകൃഷ്ണന്‍
Mar 16, 2024, 04:42 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ദേവിയുടെ അവതാരവും പിന്നെ പട്ടാഭിഷേകവും ഭണ്ഡാസുരനെ വധിച്ചതും ആദ്യമായി വിശദീകരിക്കുന്നു. ബ്രഹ്മാണ്ഡപുരാണം ലളിതോപാഖ്യാനത്തില്‍ ലളിതാദേവി ചരിത്രം വിശദീകരിക്കുന്നുണ്ട്. ദക്ഷയാഗത്തില്‍ അപമാനിതയായ സതീദേവി യാഗാഗ്നിയില്‍ സ്വശരീരം വെടിഞ്ഞ് പുതിയ ഗാത്രം സ്വീകരിച്ച് ഹിമവാന്റെ പുത്രിയായി ജനിച്ച് ശിവനെ ഭര്‍ത്താവായി ലഭിക്കുവാന്‍ തപസ്സനുഷ്ഠിച്ചു. ശിവനെ തപസ്സില്‍ നിന്ന് ഉണര്‍ത്തുന്നതിന് ദേവന്മാര്‍ കാമദേവന്റെ സഹായം തേടി. ഭഗവാന്‍ പരമേശ്വരന്‍ മൂന്നാം കണ്ണ് തുറന്ന് മന്മഥനെ ഭസ്മമാക്കി. മന്മഥന്റെ ശരീരഭസ്മമെടത്ത് ചിത്രകര്‍മ്മ എന്ന ഗണനാഥന്‍ അതിസുന്ദരമായ മനുഷ്യരൂപം നിര്‍മ്മിച്ചു. ശിവന്‍ അതിനെ കടാക്ഷിച്ചപ്പോള്‍ ആ രൂപത്തിന് ജീവന്‍ വന്നു. ഇതാണ് ഭണ്ഡാസുരന്‍. അഹങ്കാരിയായ ഭണ്ഡാസുരന്‍ ശിവഭഗവാനെ തപസ്സ് ചെയ്ത് ശത്രുക്കളുടെ പകുതി ശക്തി തനിക്ക് ലഭിക്കണമെന്ന് വരം വാങ്ങി കൂടുതല്‍ അപകടകാരിയായി. ത്രിലോകങ്ങള്‍ പിടിച്ചടക്കി. അറുപതിനായിരം വര്‍ഷത്തേയ്‌ക്കാണ് ഈ വരം വാങ്ങിയത്. ഈ കാലാവധി കഴിഞ്ഞിട്ടും ഇതുപോലെ ശത്രുവിനെ ക്ഷയിപ്പിച്ച് വരം നേടാന്‍ അസുരഗുരു ശുക്രാചാര്യര്‍ ഉപദേശിച്ചിട്ടും അത് ഭണ്ഡാസുരന്‍ അനുസരിച്ചില്ല. വിഷ്ണു ഭഗവാന്‍ ദേവന്മാരെ സഹായിക്കാനായി അതിസുന്ദരിയായ ഒരു സ്ത്രീയെ തോഴികള്‍ സഹിതം ഭണ്ഡാസുരന്റെ അടുക്കലേയ്‌ക്ക് അയച്ച് മോഹിപ്പിച്ച് കാമാന്ധനായിരുന്നതിനാല്‍ ഈ സമയം ഭണ്ഡാസുരന്‍ ഗുരുവിന്റെ ഉപദേശം ചെവിക്കൊണ്ടില്ല. ദേവന്മാര്‍ ത്രിപുരസുന്ദരീദേവിയെ പ്രീതിപ്പെടുത്താന്‍ യാഗം തുടങ്ങി. യാഗത്തില്‍ ദേവി പ്രസാദിക്കുവാന്‍ താമസം നേരിട്ടപ്പോള്‍ സ്വന്തം ശരീരം തന്നെ അറുത്ത് ദഹിപ്പിക്കാന്‍ തുടങ്ങി. തത്സമയം ദേവി, ത്രിപുരസുന്ദരി പ്രത്യക്ഷപ്പെട്ടു. ത്രിപുരത്തിലെ മഹാറാണിയായി പട്ടാഭിഷേകവും നടത്തി സന്തോഷിച്ചുനിന്ന ത്രിപുരസുന്ദരി ദേവി, ബാല, മന്ത്രിണി, ദണ്ഡിനി, ജ്വാലാമാല, അശ്വാരൂഢാ, സമ്പല്‍ക്കരീ തുടങ്ങിയ സൈന്യത്തോടുകൂടി ഭണ്ഡാസുരനുമായി യുദ്ധം ചെയ്ത് ഭണ്ഡാസുരനെയും അവന്റെ ആസ്ഥാനമായ ശോണിതപുരത്തെയും നശിപ്പിച്ചു. ദേവകാര്യം നിര്‍വഹിച്ച ദേവിയെ സ്തുതിക്കുന്ന നാമരൂപമാണ് ലളിതോപാഖ്യാനം.

ഓം ദേവകാര്യസമുദ്യതായൈ നമഃ ദേവന്മാരുടെ കാര്യസാന്നിദ്ധ്യത്തിനായി സമ്യക്കായി ഉത്ഭവിച്ചവള്‍. സജ്ജനങ്ങളെ ഉപദ്രവിക്കുന്നവര്‍ ആസുരീഭാവമുള്ളവരാണ്. ദേവിയെ ഭജിക്കുന്ന ഭക്തരെ അസുരന്മാരില്‍ നിന്നും രക്ഷിക്കുന്നതിനായി എവിടെയും ആവിര്‍ഭവിക്കുന്നു. ദേവാരാധന ആരംഭിക്കുന്നതിന് മുമ്പ് സാധകന്റെ ശരീരത്തില്‍ ഓരോ അണുവിലും ആരാധനാ ദേവതയെ നിലനിര്‍ത്തേണ്ടതുണ്ട്, സാധകനും ദേവതയും ഐക്യമുണ്ടാകുമ്പോഴേ ആരാധന പൂര്‍ണമാവുകയുള്ളൂ. ഇതിന് ന്യാസ വിധികളുണ്ട്. ഇവയില്‍ ആറ് എണ്ണം വളരെ പ്രചാരമുള്ളവയാണ്. അവ ഗണേശ-ഗ്രഹ-നക്ഷത്ര-യോഗിനി-രാശി-പീഠന്യാസങ്ങള്‍ എന്നിവയാണ്. ഈ ആറെണ്ണത്തെയാണ് ഷോഢന്യാസം എന്നു പറയുന്നത്. ഇവ ഓരോന്നിലും പല ക്രമവ്യത്യാസങ്ങളും ഉണ്ട്. ഭൂഷണം മാലിനി, ചക്രം തുടങ്ങിയവയാണ് മറ്റ് ന്യാസങ്ങള്‍. സാധകന്‍ ഗുരു ഉപദേശിക്കുന്ന ന്യാസം ചെയ്യേണ്ടതാണ്. ഹോമദ്രവ്യങ്ങള്‍ എന്തെല്ലാമെന്നും അവ എങ്ങനെ ഏത് സമയം ഉപദേശിക്കണമെന്നും വിധിയുണ്ട്. രഹസ്യഖണ്ഡത്തില്‍ ഉപാസകന്‍, ചക്രം, വിദ്യ, ഗുരു, ദേവീ എന്നീ അഞ്ചെണ്ണവും ഒന്നുതന്നെ. ചക്രങ്ങള്‍ ബിന്ദു തുടങ്ങി 9 എണ്ണമുണ്ട്. സര്‍വാനന്ദമയചക്രം, സര്‍വസിദ്ധിപ്രദചക്രം, സര്‍വരോഗഹരചക്രം, സര്‍വരക്ഷാകരചക്രം, സര്‍വാര്‍ത്ഥസാധകചക്രം, സര്‍വസൗഭാഗ്യദായകചക്രം, സര്‍വസംക്ഷോഭരണചക്രം, സര്‍വശാപരിപൂരകചക്രം, ത്രൈലോക്യമോഹനചക്രം.

ത്രൈലോക്യങ്ങളുടെ മഹാരാജ്ഞിയാണ് ത്രിപുരസുന്ദരി. ഭരണകാര്യങ്ങളില്‍ അവരെ സഹായിക്കുന്നത് മന്ത്രിണീദേവിയാണ്. രാജശ്യാമള എന്ന പേരില്‍ തന്ത്രങ്ങളില്‍ കാണുന്ന ദേവി മന്ത്രിണിയാണ്. ശത്രുക്കളെ അമര്‍ച്ച ചെയ്ത് രാജ്യരക്ഷ നടത്തുന്നതാണ് ദണ്ഡിനിയുടെ ചുമതല. വാരാഹി എന്ന നാമത്തിലാണ് തന്ത്രങ്ങളില്‍ അറിയപ്പെടുന്നത്. മന്ത്രിണീദേവിയുടെ പതിനാറ് നാമങ്ങള്‍ ജപിച്ചാലും ദേവിയുടെ അനുഗ്രഹം ലഭിക്കും.

സംഗീതയോഗിനി, രാജശ്യാമളാ, മന്ത്രനായിക, മന്ത്രിണി, സചിവാ, ഈശാനി, പ്രധാനേശി, ശുക്രപ്രിയ, വീണാവതി, വൈണകീ, മുദ്രിണീ, പ്രിയപ്രിയാകാദംബരി, കദംബവനവാസിനി, സദാമദാ.

ദണ്ഡിനിക്കുമുണ്ട് 12 നാമങ്ങള്‍. പഞ്ചമി, ദണ്ഡനാഥാ, സംകേതാ, സമയേശ്വരീ, സമയസങ്കേതാ, വാരാഹീ, ബോധ്രിണി, ശിവാ, വാര്‍ത്താലീ, മഹാസേനാ ളപ്യജ്ഞാ, ചക്രേശ്വരീ, അമഘ്‌നീ ഈ 12 നാമങ്ങള്‍ ജപിച്ചാല്‍ ശത്രബാധയെ ഇല്ലാതാക്കും.
(തുടരും)

Tags: Goddessdemonic powersHinduismSri Lalitasahasranama
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം ലോകസമാധാനത്തിനും ക്ഷേമത്തിനുമുള്ള പാത ; ലോകം മുഴുവൻ ഭഗവാൻ ശിവനെ പിന്തുടർന്നാൽ എല്ലാം ശരിയാകും ; എറോൾ മസ്‌ക്

Samskriti

പുരാണങ്ങളിലെ ശാസത്രസത്യങ്ങള്‍

Samskriti

ആരാണ് ധീരന്‍

Samskriti

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

പുതിയ വാര്‍ത്തകള്‍

ഹൃദയഭേദകം: വിമാനാപകടത്തില്‍ അനുശോചിച്ച് ബംഗാള്‍ ഗവര്‍ണര്‍

പ്ലസ് വണ്‍ രണ്ടാംഘട്ട അലോട്ട്മെന്റിലും പ്രവേശനം ലഭിച്ചില്ല, കാഞ്ചിയാറില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍

എയറിന്ത്യ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട 11എ സീറ്റിലെ യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ്.

ദൈവത്തിന്റെ ഇടപെടല്‍? താന്‍ വിമാനാപകടം തരണം ചെയ്തെന്ന് 11എ സീറ്റിലെ 40 കാരനായ യാത്രക്കാരന്‍

അഹമ്മദാബാദ് വിമാനാപകടം,രക്ഷപ്പെട്ടത് ഒരു യാത്രക്കാരന്‍ മാത്രം, 204 മൃതദേഹം കണ്ടെത്തി

എസിയില്ലെന്ന് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാന്‍ എസി പിറ്റിലേക്ക് കൈ ഉയര്‍ത്തി പരിശോധിക്കുന്ന യാത്രക്കാര്‍- ആകാശ് വത്സ പങ്കുവെച്ച വീഡിയോയില്‍ നിന്നുള്ള ദൃശ്യം (ഇടത്ത്) ആകാശ് വത്സ- ഇദ്ദേഹത്തിന്‍റെ എക്സിലെ പ്രൊഫൈല്‍ ചിത്രമാണിത് (വലത്ത്)

ആരാണ് ആകാശ് വത്സ? അപകടത്തില്‍പ്പെട്ട എയറിന്ത്യ വിമാനത്തില്‍ അസാധാരണമായ സാഹചര്യം അനുഭവപ്പെട്ടെന്ന് ആകാശ് വത്സ

ജമാഅത്തെ ഇസ്‌ളാമി, മദനി രാഷ്‌ട്രീയം കേരളത്തിന് അപകടകരം: രാജീവ് ചന്ദ്രശേഖര്‍

അഹമ്മദാബാദിലെ മെഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജിലെ യുജി ഹോസ്റ്റല്‍ മെസ്സ് കെട്ടിടത്തിന് മുകളിലാണ് എയറിന്ത്യ വിമാനം ഇടിക്കുന്നു

എയറിന്ത്യ വിമാനം പറന്നുപൊങ്ങി രണ്ട് മിനിറ്റില്‍ അപകടം; അട്ടിമറി അഭ്യൂഹങ്ങള്‍ ഉയരുന്നു; അപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് എന്‍ഡിടിവി

ഓപ്പറേഷൻ സിന്ദൂർ കുട്ടികൾ കളിക്കുന്ന കമ്പ്യൂട്ടർ ഗെയിം പോലെ ; ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ അപമാനിച്ച് കോൺഗ്രസ് നേതാവ് നാന പടോൾ

സീതയുടെ കൈയ്യില്‍ ചുറ്റിയ മിന്നലാണ് മിന്നല്‍ വള: കൈതപ്രം

അന്ന് ദുരന്തഭൂമിയായത് കരിപ്പൂർ, ഇന്ന് അഹമ്മദാബാദ് ; രാജ്യത്തെ നടുക്കിയ വിമാനാപകടങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies