തിരുവനന്തപുരം: ഒരേ ജില്ലക്കാര്‍. ഒരേ പ്രായം. കോളേജില്‍ ഓരേ ക്ളാസില്‍ പഠിച്ചു. ഒരേ ജോലിയില്‍ ഒന്നിച്ചു കയറി. പി.എച്ച്.ഡി നേടിയതും ഒരേ സര്‍വകലാശാലയില്‍നിന്ന് ഒന്നിച്ച്. ഐഎഎസ് പദവിയും ഒരുമിച്ച്. തിരുവനന്തപുരം കോര്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിനെയും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ട്രേറ്റില്‍ ജോയിന്‍ ഡയറക്ടര്‍ കെ.ഹരികുമാറിനെയും ഐ.എ.എസ് കേഡറിലേക്ക് നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയപ്പോള്‍ സഹപാഠികള്‍ക്ക് ലഭിച്ചത് അപൂര്‍വ അവസരം.
ചെമ്പഴന്തി സ്വദേശി ഹരിയും കാട്ടാക്കട സ്വദേശി ബിനു ഫ്രാന്‍സിസും തിരുവനന്തപുരം 1995-98 ബാച്ചില്‍ ഗവ.ലോകോളേജില്‍ എല്‍.എല്‍.ബിക്ക് ഒന്നിച്ചാണ് പഠിച്ചത്. 2006ല്‍ മുനിസിപ്പല്‍ സെക്രട്ടറിമാരായി ഒരുമിച്ചു തന്നെ സര്‍വിസിലെത്തി. മധുരകാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാനേജ്മെന്റ്റ് സ്റ്റഡീസില്‍ പിഎച്ച്.ഡി നേടിയതും ഒരുമിച്ച്.
പോലീസിലെ സബ്ന്സ്പക്ടര് ജോലി ഉപേക്ഷിച്ചാണ് ഹരികുമാര്‍ തദ്ദേശവകുപ്പിലെത്തിയത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. . നാലുവര്‍ഷമായി പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലെ ജോയിന്‍ ഡയറക്ലര്. ഭാര്യ രഞ്ജിത (അദ്ധ്യാപിക), മക്കള്‍: അഞ്ജന് ഹരി, ആധ്യാഹരി.
ബിനു ഫ്രാന്‍സിസ് മൂന്നര വര്‍ഷമായി തിരുവനന്തപുരം നഗരസഭ സെക്രട്ടറിയാണ്. കോഴിക്കോട് നഗരസഭ സെക്രട്ടറി, നഗരകാര്യവകുപ്പില്‍ സൗത്ത് നോര്‍ത്ത് റീജിയണല്‍ ഡയടറക്ടര്, ലൈഫ്മിഷന്ഡെപ്യൂട്ടി സി.ഇ.ഒ, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ- രഞ്ജിനി(കെ.എസ് ഇ ബി സൂപ്രണ്ട്). മക്കള്‍: ഐശ്വര്യ ഫ്രാന്‍സിസ്, അഭിഷേക് ഫ്രാന്‍സിസ്.
ഇരുവര്‍ക്കും പുതിയ ചുമതല നല്കി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കും. ഇരുവര്‍ക്കും 2035 വരെ സര്‍വീസില്‍ തുടരാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: