തിരുവനന്തപുരം: കേരള കേന്ദ്ര സർവകലാശാലയുടെ (സിയുകെ) കീഴിലുള്ള ഭാഷാശാസ്ത്ര വിഭാഗം മാർച്ച് 19 ന് ഭാരതീയ ഭാഷകളെക്കുറിച്ചുള്ള സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യാ ഗവൺമെൻ്റിന്റെ കീഴിലുള്ള ഭാരതീയ ഭാഷാ സമിതിയുടെയും കേരളം ആസ്ഥാനമായുള്ള സംഘടനയായ വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെയും സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രശസ്ത സാഹിത്യകാരനും നോർത്ത് സോൺ ഐജിയുമായ കെ. സേതുരാമൻ ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള മാധ്യമമായി ഭാരതീയ ഭാഷകളെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അവതരണങ്ങൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: