ജെനീവ : യുഎൻ ജനറൽ അസംബ്ലിയിലെ പാകിസ്ഥാന്റെ അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുമുള്ള പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഭാരതം. ലോകം പുരോഗമിക്കുമ്പോൾ നിശ്ചലമായി തുടരുന്ന തകർന്ന റെക്കോർഡ് ആണ് പാകിസ്ഥാനുള്ളതെന്ന് ഭാരതം വിമർശിച്ചു.
യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ആണ് പാകിസ്ഥാൻ പ്രതിനിധിക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. നേരത്തെ പാക്കിസ്ഥാൻ അവതരിപ്പിച്ച ‘ഇസ്‌ലാമോഫോബിയയെ ചെറുക്കാനുള്ള നടപടികൾ’ എന്ന പ്രമേയം 193 അംഗ യുഎൻ ജനറൽ അസംബ്ലി വെള്ളിയാഴ്ച നടന്ന പ്ലീനറി യോഗത്തിൽ അംഗീകരിച്ചിരുന്നു. ഈ സമയത്താണ് ഭാരതത്തിനെതിരെ പരാമർശവുമായി പാകിസ്ഥാൻ അംബാസഡർ മുനീർ അക്രം രംഗത്തെത്തിയത്.
എന്നാൽ ഈ സമയം ഉരുളക്കുപ്പേരി എന്ന തരത്തിൽ പാകിസ്ഥാൻ പ്രതിനിധി സംഘത്തെ സംബന്ധിച്ചിടത്തോളം ഒരു തകർന്ന റെക്കോർഡ് പോലെ ലോകം പുരോഗമിക്കുമ്പോൾ സങ്കടകരമായി നിശ്ചലമായി അവർ തുടരുന്നുവെന്ന് രുചിര പരിഹസിച്ചു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: