തൃശൂര്‍: തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്ന 2.56 ലക്ഷം ഗ്രാമീണ ഡാക് സേവകര്‍ക്കുള്ള സാമ്പത്തിക നവീകരണ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.
തപാല്‍ വകുപ്പിലെ 2.56 ലക്ഷം ജീവനക്കാര്‍ക്ക് പദ്ധതി ഗുണം ചെയ്യും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് സാമ്പത്തിക പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ചത്. തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്ന 2.56 ലക്ഷത്തിലധികം ഗ്രാമീണ ഡാക് സേവകരുടെ(ജിഡിഎസ്) സേവന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സേവനത്തിലെ അനിശ്ചിതാവസ്ഥ ഇല്ലാതാക്കുന്നതിനും പദ്ധതി പ്രയോജനം ചെയ്യും. ഗ്രാമപ്രദേശങ്ങളിലെ തപാല്‍ വകുപ്പിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ തപാ
ല്‍, സാമ്പത്തിക സേവനങ്ങള്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന ഗ്രാമീണ തപാല്‍ സേവകര്‍ക്ക് മോദി സര്‍ക്കാരിന്റെ ഗ്യാരന്റിയാണ് ഈ സാമ്പത്തിക പാക്കേജെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഓരോ ഗ്രാമീണ ഡാക് സേവകനും 12, 24, 36 വര്‍ഷത്തെ സേവനം പൂര്‍ത്തിയാകുമ്പോള്‍ യഥാക്രമം 4,320, 5,520, 7,200 രൂപയുടെ പ്രയോജനം ലഭിക്കും. ടൈം റിലേറ്റഡ് കണ്ടിന്യൂറ്റി അലവന്‍സ് (ടിആര്‍സിഎ) എന്ന രൂപത്തില്‍ ജിഡിഎസിന് നല്കുന്ന പ്രതിഫലത്തിനു പുറമേയാണിത്. ജിഡിഎസ് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥയില്‍ കാതലായ മാറ്റം വരുത്തിയ നരേന്ദ്രമോദി സര്‍ക്കാരിനെ ബിപിഇഎഫ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി സി. രാജേഷ് അഭിനന്ദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: