കോട്ടയം: റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന വിതരണക്കാര്‍ക്കു സര്‍ക്കാര്‍ നല്കാനുള്ളത് കോടികള്‍. പണം ലഭിക്കാതായതോടെ പ്രതിസന്ധിയിലായ അവര്‍ റേഷന്‍ കടകളിലേക്കുള്ള വിതരണം കുറച്ചു. വരും ദിവസങ്ങളില്‍ റേഷന്‍ വിതരണം സ്തംഭിക്കാന്‍ സാധ്യതയേറി.
ഡിസംബര്‍ മുതല്‍ മൂന്നു മാസത്തെ തുക വിതരണക്കാര്‍ക്കു കിട്ടാനുണ്ട്. വാതില്‍പ്പടിക്കാര്‍ സംസ്ഥാന തലത്തില്‍ സമരം പ്രഖ്യാപിക്കാതെ ഭാഗികമായി വിതരണം നടത്തുകയാണ്. മാര്‍ച്ച് അവസാനത്തോടെ ഇത് റേഷന്‍ വിതരണത്തെ ബാധിക്കുമെന്നാണ് സൂചന. വിതരണത്തിനു മാത്രം 17.5 കോടിയോളം രൂപ വേണം. തുടര്‍ച്ചയായി തുക ലഭിക്കാതായപ്പോള്‍ വിതരണക്കാര്‍ പ്രതിസന്ധിയിലായി. സംസ്ഥാനത്തെ 74 താലൂക്കുകളിലായി നൂറോളം കരാറുകാരുണ്ട്.
വാതില്‍പ്പടി, സിഎംആര്‍, എഫ്‌സിഐ എന്നിങ്ങനെ മൂന്നു സെക്ഷനുകളായാണ് ഇ-ടെന്‍ഡര്‍. വാതില്‍പ്പടിയുമായി ബന്ധപ്പെട്ട് നിരവധി തൊഴിലാളികളുണ്ട്. കേരള വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളാണ് അവര്‍. തൊഴിലാളികള്‍ക്കുള്ള വേതനവും ക്ഷേമ നിധി വിഹിതവും കരാറുകാര്‍ കൊടുക്കണം.
എല്ലാ മാസവും മൂന്നിനു മുമ്പ് ക്ഷേമ നിധി വിഹിതം അടയ്‌ക്കണമെന്നാണ് ബോര്‍ഡ് നിബന്ധന. വൈകിയാല്‍ മൂന്നു ശതമാനം പിഴയാണ്. ആറു മുതല്‍ 10 വരെ വൈകിയാല്‍ പിഴ 10 ശതമാനമാകും. പിന്നെയും താമസിച്ചാല്‍ 25 ശതമാനം വരെ ഈടാക്കും. സര്‍ക്കാര്‍ വീഴ്ച മൂലം കരാറുകാര്‍ പിഴ അടയ്‌ക്കേണ്ട ഗതികേടിലാണെന്ന് വിതരണക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: