കോട്ടയം: കോട്ടയം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലേക്ക് ഇനി സ്വകാര്യ ബസില്‍ പോകാം. സര്‍വീസ് ഉദ്ഘാടനം ഇന്നലെ മാണി സി.കാപ്പന് എം.എല്‍ എ നിര്‍വ്വഹിച്ചു. തത്കാലം ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇല്ലിക്കല്‍ കല്ലിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് വരെ ബസ് പോവുക. മറ്റ് ദിവസങ്ങളില്‍ ഇല്ലിക്കല്‍ കല്ലിലേക്കു തിരിക്കുന്ന കാമ്പനാല് കവലയില്‍ സഞ്ചാരികള്‍ ഇറങ്ങണം. പാല – കാഞ്ഞിരംകവല – ഈരാറ്റുപേട്ട – മൂന്നിലവ് – മങ്കൊമ്പ് ക്ഷേത്രം -പഴുക്കാക്കാനം വഴിയാണ് സര്‍വീസ്. പഴുക്കാക്കാനം മേഖലയിലെ യാത്രാക്ലേശത്തിനും ബസ് സര്‍വീസ് പരിഹാരമാകും.
പാലായില്‍ നിന്ന് രാവിലെ 7.57നും ഉച്ചയ്ക്ക് 12.20 നും വൈകീട്ട് 4.30 നുമാണ് സര്‍വീസ് .
ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്. 4000 അടി ഉയര്ത്തില് മൂന്ന് പറക്കൂട്ടങ്ങള്‍ ചേര്‍ന്നതാണിത്. കൂനന്‍ കല്ല്, കൂടക്കല്ല് എന്നിവയ്ക്കിടയില്‍ 20 അടി താഴ്ചയില്‍ ഒരു വിടവുണ്ട്. അരയടി മാത്രമുള്ള നരകപാലവും സാഹസിക സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.
പാര്‍ക്കിംഗ് ഗ്രൗണ്ട് വരേയേ മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ. തുടര്‍ന്ന് ഡി.ടി.പി.സിയുടെ ജീപ്പ് സര്‍വീസില്‍ വേണം ഇല്ലിക്കല്‍ കല്ലില്‍ കയറാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: