കോട്ടയം: ഭൂമി ന്യായവില പരിഷ്കരണം സമീപഭാവിയില്‍ നടക്കുമെന്ന പ്രതീക്ഷ വേണ്ട. പുതിയ സോഫ്റ്റ്വെയര് തയാറാക്കിയാലേ നടപടിക്രമങ്ങള്‍ ആരംഭിക്കാനാവൂ. ഒട്ടേറെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വേണം സോഫ്റ്റ് വെയര്‍ തയ്യാറാക്കാന്‍. വ്യാപകമായ പരാതികള്‍ ഉയരാന്‍ സാദ്ധ്യതയുള്ളതിനാല്‍ കുറ്റമറ്റ രീതിയില്‍ സോഫ്റ്റ് വെയര്‍ സൃഷ്ടിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഇതുവരെ തയ്യാറാക്കിയ പല സോഫ്റ്റ് വെയറും ഒട്ടേറെ ആക്ഷേപങ്ങള്ക്ക്് ഇടയാക്കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഭൂമിയുടെ തരം, സമീപമുള്ള റോഡ്, ആശുപത്രി, സ്കൂള്‍, മറ്റു വാണിജ്യസ്ഥാപനങ്ങള്‍, വന്‍ വികസന പദ്ധതികള്‍ എന്നിങ്ങനെ വിവിധ മാനദണ്ഡ ങ്ങളുടെ അടിസ്ഥാനത്തില്‍ വിപണി വിലയുമായി താരതമ്യം ചെയ്താണു വില നിശ്ചയിക്കുക. ഓരോ സര്‍വേ നമ്പറിലെയും സ്ഥലം വില്ലേജ് ഓഫിസര്‍മാര്‍ പരിശോധിച്ച് തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ആര്.ഡി.ഒയാണ് ന്യായ വില നിശ്ചയിച്ച് ഉത്തരവിടേണ്ടത്.
ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും പരിശോധനാ നടപടികള്‍ക്കും സോഫ്റ്റ്വെയര് നിര്‍മാണത്തിനും തുക നീക്കിവച്ചിട്ടില്ല.. നടപടികള്‍ നീണ്ടാല്‍ ന്യായവില നിശ്ചയിക്കുമ്പോഴേക്കും യഥാര്‍ഥ വില പിന്നെയും ഉയരാം. 2010ല്‍ ന്യായവില പ്രാബല്യത്തില്‍ വന്നെങ്കിലും സംസ്ഥാനത്തെ 85% സര്‍വേ നമ്പറുകളിലെ ഭൂമിക്കും ന്യായവില ഇല്ലെന്നു റവന്യു വകുപ്പ് കണ ക്കാക്കിയിരുന്നു. 2010 മുതല്‍ ആറു തവണയായി 220% ന്യായവില വര്‍ധിപ്പിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: