ബെംഗളൂരു: ആടിനെ ബിസ്കറ്റ് നല്കി കാറിലെത്തിച്ച് കൊണ്ടു പോകുന്ന സംഘത്തെ പിന്തുടര്ന്ന് കുമ്പള സ്വദേശികളായ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടക സ്വദേശി പിടിയില്‍.
സംഘത്തെ കണ്ടെത്തി പോലീസിനെ ഏല്‍പ്പിക്കാന്‍ ഇവര്‍ നാല് മാസം കൊണ്ട് രണ്ടായിരം കിലോമീറ്റര്‍ യാത്ര ചെയ്തു. 28,000 രൂപയും ഇതിനായി ചെലവിട്ടു. കുമ്പള സ്വദേശി കെ.ബി. അബ്ബാസ്, സഹോദരന് അബ്ദുല്‍ ഹമീദ്, മരുമകന് അബ്ദുല്‍ ഫൈസല്‍ എന്നിവര്‍ സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍, ടോള്‍പ്ലാസ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കര്‍ണാടക ബ്രഹ്മാവര്‍ രംഗനഗറില്‍ താമസിക്കുന്ന ശിവമൊഗ സ്വദേശി സക്കഫുല്ലയെ (23) പോലീസ് അറസ്റ്റ് ചെയ്തു.
ഇനി സംഘത്തിലെ പ്രധാനി റഫീഖ് എന്ന സാദിഖിനെയും നഷ്ടമായ ആടുകളെയും കിട്ടാനുണ്ടെന്ന് പോലീസും പരാതിക്കാരും പറയുന്നു. മോഷ്ടിച്ച ആടുകളെ കൊണ്ട് മട്ടന്‍ ബിരിയാണി വച്ച് മോഷണ സംഘം പ്രദേശവാസികള്‍ക്ക് സൗജന്യമായി നല്കാറുണ്ടായിരുന്നു.
നവംര്‍ 1നാണ് അബ്ബാസിന്റെ അര ലക്ഷം രൂപ വിലയുള്ള ജമ്നപ്യാരി ആട് മോഷണം പോയത്. കുണ്ടങ്കാരടുക്ക ഐഎച്ച്ആര്‍ഡി കോളനിക്ക് സമീപം മേയാന്‍ കെട്ടിയിരുന്നു. ഇതുള്‍പ്പെടെ തന്റെ കൈവശമുള്ള 24 ആടുകളില്‍ രണ്ടു ലക്ഷത്തോളം വില വരുന്ന 14 എണ്ണത്തെ കാണാതായെന്ന് അബ്ബാസ് പറയുന്നു.
അബ്ബാസും സഹോദരനും മരുമകനും വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍നിന്നും ആടിനെ 12- 13 വയസ്സ് തോന്നിക്കുന്ന കുട്ടി ബിസ്കറ്റ് കൊടുത്തുകൊണ്ട് പോകുന്ന ദൃശ്യം കണ്ടെത്തി. ഇതിനിടെ ഉപ്പള സ്വദേശി മുനീര്‍ അബ്ബാസിനെ വിളിച്ച് തന്റെ ആടിനെയും ഇതേ കുട്ടി കൊണ്ടുപോയ കാര്യം അറിയിച്ചു.
തുടര്‍ന്ന് അബ്ബാസും മുനീറും ചേര്‍ന്ന് ഉപ്പളയില്‍ വെച്ച് കുട്ടിയെ പിടികൂടി മഞ്ചേശ്വരം പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് കുട്ടിയുടെ മാതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപോള്‍ കുട്ടിക്ക് ആടിനെ വലിയ ഇഷ്ടമാണെന്നും ബിസ്കറ്റ് കൊടുക്കാറുണ്ടെന്നും മറ്റൊന്നും അറിയില്ലെന്നും അവര്‍ പൊലീസിനോട് പറയുകയും ചെയ്തു.
പിന്നീട് ഇതേ കുട്ടി മറ്റു സ്ഥലങ്ങളില്‍ നിന്ന് ആടുകളെ കടത്തിക്കൊണ്ടു പോകുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വിശദ അന്വേഷണം പുരോഗമിക്കുകയാണ്. ബിസ്കറ്റ് നല്കി ആടിനെ കൂട്ടിക്കൊണ്ടു പോയി കാറിലെ
ത്തിക്കുന്ന കുട്ടി ബ്രഹ്മാവറിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: