പത്തനംതിട്ട: പണ്ട് ബിജെപിയെ അടിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഗുണ്ടാസംഘത്തിന്റെ തലവനായിരുന്ന ആള് ഇന്ന് ബിജെപി പ്രവര്ത്തകന്. മോദിയിലുള്ള വിശ്വാസം കാരണമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും മോദി കാരണം ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍ ഒരാള്‍ക്ക് പോലും ഗുണം കിട്ടാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയില്‍ മോദിയെ ഒരു നോക്ക് കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം. പണ്ട് അടിയന്തരാവസ്ഥയില്‍ പൊലീസ് തല്ലേറ്റ് പല്ലുമുഴുവന്‍ പോയെന്നും രണ്ട് തവണ ജോലി കിട്ടിയെങ്കിലും പൊലീസ് കേസ് കാരണം അത് നഷ്ടപ്പെട്ടെന്നും അയാള്‍ പറഞ്ഞു. മോദിയെ ഒരു നോക്ക് കാണാന്‍ പത്തനംതിട്ടയിലെ വേദിയിലേക്ക് ഒഴുകുകയായിരുന്നു ജനങ്ങള്‍. അക്കൂട്ടപ്പത്തില് പെട്ട ഇയാളെ ഒരു ടിവി ചാനലിന്റെ റിപ്പോര്‍ട്ടര്‍ യാദൃച്ഛികമായി സംസാരിച്ചപ്പോഴാണ് ഇയാള്‍ സ്വന്തം കഥ പറഞ്ഞത്. പക്ഷെ പേര് ചോദിക്കാത്തതിനാല്‍ ഇയാള്‍ പറഞ്ഞതുമില്ല. മാവേലിക്കരയില്‍ നിന്നും വരുന്ന ആളാണ് എന്ന് മാത്രം പറഞ്ഞു.
കുറെക്കാലം സിപിഎം പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തിയെന്നും ഇപ്പോള്‍ മോദിയില്‍ ആകൃഷ്ടനായി ബിജെപിയില്‍ എത്തിയെന്നും ഇയാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: