ന്യൂദൽഹി: പൗരത്വ (ഭേദഗതി) നിയമത്തിൽ (സിഎഎ) ഇൻഡി പ്രതിപക്ഷ മുന്നണി നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ് അഭയാർഥികൾ കോൺഗ്രസ് ആസ്ഥാനത്തിന് സമീപം പ്രതിഷേധ പ്രകടനം നടത്തി.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയാണ് പ്രതിഷേധം.
“ഞങ്ങൾക്ക് പൗരത്വം നൽകുന്നതിനായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രം സിഎഎ നടപ്പിലാക്കുമ്പോൾ, മറ്റ് രാഷ്‌ട്രീയ പാർട്ടികൾ എന്തിനാണ് അതിനെ എതിർക്കുന്നത്? നിയമത്തെ എതിർത്തതിന് ഞങ്ങൾ അവർക്കെതിരെ പ്രതിഷേധിക്കുന്നു”, – പ്രതിഷേധക്കാരിലൊരാളായ പഞ്ജു റാം പറഞ്ഞു.
സിഎഎ നടപ്പാക്കുന്നതിനെതിരായ പ്രസ്താവനകളിൽ എഎപി നേതാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു, സിഖ് അഭയാർഥികൾ വ്യാഴാഴ്ച ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സിവിൽ ലൈൻസ് വസതിക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
സിഎഎയ്‌ക്കും അഭയാർത്ഥികൾക്കുമെതിരായ പ്രസ്താവനകൾ കെജ് രിവാൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: