പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയിൽ. രാവിലെ 11 മണിയോടെ പ്രധാനസേവകൻ പത്തനംതിട്ടയിലെത്തും. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ പ്രമാടം സ്റ്റേഡിയത്തിൽ ഇറങ്ങുന്ന അദ്ദേഹം റോഡ് മാർഗ്ഗം ജില്ലാ സ്റ്റേഡിയത്തിൽ എത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ മുൻ നിർത്തി ഗതാഗത ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
ജില്ലയിലെ ഗതാഗത ക്രമീകരണങ്ങൾ
- അടൂർ ഭാഗത്തുനിന്ന് ഓമല്ലൂർവഴി പത്തനംതിട്ടയിലേക്ക് വാഹനങ്ങൾ സന്തോഷ് ജങ്ഷനിൽ ഇടത്തുതിരിഞ്ഞ് എ.ജി.ടി. ഓഡിറ്റോറിയം ജങ്ഷനിലെത്തി വലത്തേക്ക് പുന്നലത്തുപടി സെന്റ് പീറ്റേഴ്സ് വഴി ടൗണിലെത്തണം.
- പത്തനംതിട്ടയിൽനിന്ന് അടൂരേക്ക് പോകുന്ന ബസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും താഴെവെട്ടിപ്രം, മേലേവെട്ടിപ്രം ജങ്ഷനുകൾ കടന്ന് സെയ്ന്റ് പീറ്റേഴ്സിലെത്തി സ്റ്റേഡിയം ജംഗ്ഷനിലൂടെ പോകണം.
- പൂങ്കാവ് ഭാഗത്തേക്കുള്ള ബസ് ഉൾപ്പെടെ എല്ലാ വാഹനങ്ങളും കുമ്പഴ മല്ലശ്ശേരി ജംഗ്ഷനിലൂടെ പോകണം.
- ഏഴംകുളം ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് എത്തുന്നവ വാഴമുട്ടം ജങ്ഷനിൽ ഇടത്തേക്കുതിരിഞ്ഞ് ഓമല്ലൂർവഴി സന്തോഷ് ജങ്ഷനിലെത്തി വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് ഓമല്ലൂരിലൂടെ സന്തോഷ് ജംഗ്ഷനിലെത്തണം. തുടർന്ന് വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് എജിടി ഓഡിറ്റോറിയം ജംഗ്ഷനിലെത്തി അവിടെ നിന്നും വലത്തേക്ക് കടന്ന് പുന്നലത്തുപടി സെന്റ് പീറ്റേഴ്സ് വഴി ടൗണിലേക്ക് കടക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: