Categories: Kerala

പ്രധാനസേവകൻ ഇന്ന് പത്തനംതിട്ടയിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും

Published by

പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയിൽ. രാവിലെ 11 മണിയോടെ പ്രധാനസേവകൻ പത്തനംതിട്ടയിലെത്തും. അനിൽ ആന്റണിയുടെ പ്രചരണ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ പ്രമാടം സ്റ്റേഡിയത്തിൽ ഇറങ്ങുന്ന അദ്ദേഹം റോഡ് മാർഗ്ഗം ജില്ലാ സ്റ്റേഡിയത്തിൽ എത്തും.

ജില്ലാ സ്റ്റേഡിയത്തിലെ പൊതു സമ്മേളന വേദിയിലാകും പ്രധാനമന്ത്രി എത്തുക. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് പുറമേ മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും ആറ്റിങ്ങലിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ അടക്കമുള്ളവരും സമ്മേളന വേദിയിലുണ്ടാകും.

ഇന്ന് കന്യാകുമാരിയിലും തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിനായി പ്രധാനമന്ത്രി എത്തും. പത്തനംതിട്ടയിലെ പ്രചരണത്തിന് ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. 19-ന് പാലക്കാട്ട് പ്രധാനമന്ത്രി എത്തുന്നുണ്ട്. അവിടെ റോഡ് ഷോയിൽ പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by