ഈ വർഷത്തെ സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന്. സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിലായി ചന്ദ്രൻ എത്തുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം എന്നറിയപ്പെടുന്നത്. ഇത്തവണ ചന്ദ്രൻ നേർരേഖയിലെത്തി സൂര്യനെ മറയ്‌ക്കുന്നതോടെ പകൽ സമയം രാത്രിയുടെ പ്രതീതിയിൽ എത്തും. ഇത്തവണ സൂര്യഗ്രഹണം അനുഭവപ്പെടുന്നത് വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമാണ്. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണമാണിതെന്ന് ഗവേഷകർ പറയുന്നു.
ഭൂമിയിൽ എവിടെയെങ്കിലും 18 മാസത്തിൽ ഒരിക്കൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാൽ ശരാശരി 100 വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുക. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്‌ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം നടക്കുക.
പകൽ സമയം സന്ധ്യയെന്ന പ്രതീതിയിലാകും സൂര്യഗ്രഹണ സമയം ഈ പ്രദേശം ദൃശ്യമാകുക. കൂടാതെ ഈ സമയം നക്ഷത്രങ്ങളും കാണാനാകും. ഏപ്രിൽ എട്ടിന് നടക്കാനിരിക്കുന്ന സൂര്യഗ്രഹണത്തിന് നിരവധി പ്രത്യേകതകളുണ്ടെന്ന് ഗവേഷകർ പറയുന്നു. ഏകദേശം 7.05 മിനിറ്റ് വരെ സൂര്യഗ്രഹണം നീണ്ടു നിൽക്കുമെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ 50 വർഷത്തിനിടയിൽ നടക്കുന്ന ഏറ്റവും വലിയ സൂര്യഗ്രഹണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: