തിരുവനന്തപുരം: സൂര്യന് തിളങ്ങി വരുന്നതേയുള്ളൂ. ചൂട് കുതിച്ചു കയറാനൊരുങ്ങുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വിയാറ്റ് ലക്ഷം വീട് കോളനിയിലേക്ക് കടന്നുവരികയാണ്.
സ്ഥാനാര്‍ത്ഥിയെ കാണാന്‍ കോളനിനിവാസികള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ സ്ഥാനാര്‍ത്ഥി ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക്. നിവാസികളുടെ വലിയ ചിരിയെ തൊഴുകൈ കൊണ്ട് സ്വീകരിച്ച് രാജീവ് ചന്ദ്രശേഖര്‍ അവരില്‍ ഒരാളായി മാറി.
കുട്ടികളുടെ അടുത്ത് കുശലം പറഞ്ഞ് തലോടി മുന്നോട്ട് നീങ്ങിയപ്പോള്‍ കോളനിയിലെ ഒരുകൂട്ടം നിവാസികള്‍ സെല്‍ഫിക്കായി മൊബൈലുമായി മുന്നില്‍. സ്ഥാനാര്‍ത്ഥിക്കൊപ്പം ഫോട്ടോ എടുക്കണം. ഒരു കുട്ടി മൊബൈല്‍ ഉയര്‍ത്തിയപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ പോസ് ചെയ്തു. ചിരി പകര്‍ന്ന് സ്ഥാനാര്‍ത്ഥി മുന്നോട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: