ന്യൂദല്‍ഹി : തെരഞ്ഞടുപ്പ് ബോണ്ട് കേസിലെ വിധിയില്‍ പരിഷ്കരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്കി. വെളളിയാഴ്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അപേക്ഷ പരിഗണിക്കും.
തെരഞ്ഞടുപ്പ് ബോണ്ട് കേസിലെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് വിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം.കമ്മീഷന് മുദ്ര വച്ച കവറില്‍ നല്കിയ വിവരങ്ങള്‍ തിരികെ വേണമെന്നാണ് അപേക്ഷയിലെ ആവശ്യം.
കമ്മീഷന് നല്കിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ നല്കിയ രേഖകളുടെ പകര്‍പ്പ് കൈവശം ഇല്ലാത്തതിനാല്‍ അവ വെബ് സെറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തിരികെ വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം.തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ അടങ്ങിയ മുദ്ര വച്ച 106 കവറുകളാണ് കമ്മിഷന് കോടതിയില്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: