തിരുവനന്തപുരം: മിലിറ്ററി നഴ്‌സിങ് സര്‍വീസ് ദീര്‍ഘനാള്‍ സൈന്യത്തില്‍ സേവനം ചെയ്ത് വിരമിച്ച നഴ്‌സുമാരുടെ എക്‌സ് സര്‍വീസ് പദവി പുനസ്ഥാപിക്കണമെന്നത് അടക്കമുള്ള നിരവധി ആവശ്യങ്ങള്‍ അനുഭാവവ പൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. അഖില ഭാരതീയ പൂര്‍വസേനാ സൈനിക് പരിഷത് നേതാവ് ലഫ്. കേണല്‍ ടി.പി പൊന്നമ്മയുടെ നേതൃത്വത്തില്‍ മുന്‍ സൈനിക നഴ്‌സുമാരുടെ സംഘമാണ് ഈ ആവശ്യം ഉന്നയിച്ചുള്ള നിവേദനവുമായി മന്ത്രിയെ കണ്ടത്.
തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് പൊന്നമ്മ മന്ത്രിയെ കാണാനെത്തിയത്. സേനാകുടുംബാംഗം കൂടിയായ രാജീവ് ചന്ദ്രശേഖര്‍ സൈനിക ക്ഷേമത്തിനുള്ള അവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു നല്‍കി. സൈനികരുടേയും വിരമിച്ച സൈനികരുടേയും ക്ഷേമം വളരെ പ്രധാന്യത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷം അറിയിച്ച ലഫ്. കേണല്‍ പൊന്നമ്മയും സംഘവും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമെന്ന പ്രതീക്ഷയിലാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക