മുംബൈ: മഹാരാഷ്ട്രയില്‍ അമ്മമാരുടെ പേരിന് മുന്‍ഗണന നല്കി മുഖ്യമന്ത്രിമാരും മന്ത്രിമാരും പേരുമാറ്റി. മുഖ്യമന്ത്രി ഏക്നാഥ് സംഭാജി ഷിന്‍ഡെ എന്ന നെയിംബോര്‍ഡ് ഇന്നലെ ഏക്നാഥ് ഗംഗുഭായ് സംഭാജി ഷിന്‍ഡെ എന്ന് മാറ്റി സ്ഥാപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭായോഗം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പേര് മാറ്റിയത്. 2024 മെയ് ഒന്നിന് ശേഷം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എല്ലാ സര്‍ക്കാര്‍ രേഖകളിലും അമ്മമാരുടെ പേര് ചേര്‍ക്കണമെന്നാണ് കാബിനറ്റ് തീരുമാനം.
ഇത് ചരിത്രപരമായ തീരുമാനമാണെന്ന് ഇതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അദിതി താക്കറെ മുന്നോട്ടുവച്ച ശിപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഷിന്‍ഡെ ഇന്നലെ തന്റെ നെയിംബോര്‍ഡ് പരിഷ്കരിച്ചത്. അച്ഛനെപ്പോലെതന്നെ അമ്മയും ഒരു കുട്ടിയുടെ വളര്‍ച്ചയുടെ വികാസത്തിലും മുന്നേറ്റത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അമ്മയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
മുഖ്യമന്ത്രി ഷിന്‍ഡെയ്ക്ക് പിന്നാലെ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും പേര് പരിഷ്കരിച്ചു. ഫഡ്നാവിസിന്റെ പേര് ദേവേന്ദ്ര സരിത ഗംഗാധര്‍റാവു ഫഡ്നാവിസ് എന്നും പവാറിന്റെ പേര് അജിത് അഷ്തായ് അനന്തറാവു പവാര്‍ എന്നുമാണ് പേര് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: