എറണാകുളം: എൻഐഎയുടെ ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന്. കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിലെ മൂന്ന് ഏക്കറിലെ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഓൺലൈനിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വൈകിട്ട് അഞ്ച് മണിക്ക് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.
ദക്ഷിണേന്ത്യയിലെ അന്വേഷണം, ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നിവ ഏകോപിപ്പിച്ച് കൊണ്ടാണ് പുതിയ ഓഫീസ്. ന്യൂഡൽഹിയിലെ ആസ്ഥാനം കഴിഞ്ഞാൽ രാജ്യത്ത് എൻഐഎ സ്വന്തമായി നിർമ്മിക്കുന്ന രണ്ടാമത്തെ ഓഫീസാണ് കൊച്ചിയിലേത്. നിലവിൽ ഗിരിനഗറിലാണ് എൻഐഎയുടെ താത്കാലിക ഓഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: